അറക്കുളം: പതിനാലാം വാർഡ് പന്ത്രണ്ടാം മൈലിലെ പണിക്കർ തോട്ടിൽ രാത്രിയിൽ കക്കൂസ് മാലിന്യം തള്ളി. റോഡരികിൽ വണ്ടി നിർത്തി തോട്ടിലേക്ക് മാലിന്യം തുറന്ന് വിട്ട നിലയിലാണുള്ളത്. തോട് നിറഞ്ഞ് മാലിന്യം 500 മീറ്റർ താഴെയുള്ള ആറ്റിലേക്കെത്തിയിട്ടുണ്ട്.

ഇവിടെ നിന്നാണ് അറക്കുളത്ത് എല്ലാം വെള്ളം എത്തിക്കുന്ന വാട്ടർ അഥോരിറ്റിയുടെ പമ്പ് ഹൗസ് സ്ഥിതി ചെയ്യുന്നത്. 25 വർഷക്കാലമായി ഫിൽറ്റർ ചെയ്യാതെ പുഴയിലെ വെള്ളം നേരിട്ട് പമ്പ് ചെയ്തു വരികയാണ്.
ആഴ്ചകളായി മോട്ടർ തകരാർ മൂലം നിർത്തിവച്ചിരുന്ന പബ്ബിങ്ങ്ഇന്ന് കാലത്ത് ആറ് മുതൽ പുനരാരംഭിച്ചതേ ഉണ്ടായിരുന്നു. കക്കൂസ് മാലിന്യം കലർന്ന വെള്ളമാണ് ഇന്ന് കാലത്ത് മുതൽ പബ്ബ് ചെയ്തിട്ടുള്ളത്.

തോടിന് ചേർന്നുള്ള നേഴ്സറിയിൽ തോട്ടിലെ വെള്ളം പബ്ബ് ചെയ്താണ് ചെടികൾ നനച്ചിരുന്നത്. ദുർഖന്ധം വെള്ളമടിച്ചപ്പോൾ ശ്രദ്ധയിൽ പെട്ടപ്പോഴാണ് തോട് നിറഞ്ഞ് മാലിന്യം കിടക്കുന്നത് കണ്ടത്.
ഉടൻ വിവരം സമീപവാസിയായ പഞ്ചായത്ത് മെമ്പറെ അറിയിക്കുകയും മെമ്പർ അറിയിച്ചതനുസരിച്ച് പ്രസി.കെ.എസ് വിനോദ്, ആരോഗ്യ സ്റ്റൻ്റിങ്ങ് കമ്മറ്റി ചെയർമാൻ ഷിബു ജോസഫ്, പഞ്ചായത്ത് സെക്രട്ടറി സുബൈർ, ആരോഗ്യ വകുപ്പിൽ നിന്ന് ജെ.എച്ച്.ഐ അനീഷ്, ആശാ വർക്കർ ബീനജ എന്നിവരും എത്തിച്ചേർന്നു.

ആരോഗ്യ വകുപ്പിൽ നിന്നും ബ്ലീച്ചിങ്ങ് പൗഡർ എത്തിച്ച് അജീഷ്, സോജി എന്നിവരുടെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനം നടത്തി. കാഞ്ഞാർ പോലീസിൽ പഞ്ചായത്ത് സെക്രട്ടറി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
മുൻ കാലങ്ങളിലും ഇതുപോലെ മറ്റ് ജില്ലകളിൽ നിന്നും കക്കൂസ് മാലിന്യങ്ങൾ അറക്കുളത്ത് പലയിടങ്ങളിലും ടാങ്കർ ലോറിയിൽ കൊണ്ട് വന്ന് തള്ളിയ സംഭവം ഉണ്ടായിട്ടുണ്ട്. അന്ന് മാലിന്യം തള്ളിയവരെ കണ്ടെത്തുകയും ചെയ്തിരുന്നു.






