Timely news thodupuzha

ഇടുക്കി നെടുങ്കണ്ടത്ത് തേനീച്ചക്കുത്തേറ്റ വയോധിക മരിച്ചു

ഇടുക്കി: നെടുങ്കണ്ടത്ത് തേനീച്ചയുടെ കുത്തേറ്റ വയോധിക മരിച്ചു. നെടുങ്കണ്ടം അൻപതേക്കർ പനച്ചിക്കമുക്കത്തിൽ എം എൻ തുളസി ആണ് മരിച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞാണ് ഇവർക്ക് തേനീച്ചയുടെ കുത്തേറ്റത്.

തുളസിയുടെ വീടിന് സമീപം ഉണ്ടായിരുന്ന തേനീച്ചക്കൂട് പരുന്ത് കൊത്തി താഴെയിടുകയായിരുന്നു. വീടിൻ്റെ മുൻവശത്ത് ഇരിക്കുകയായിരുന്ന തുളസിയെ തേനീച്ചക്കൂട്ടം ആക്രമിച്ചു.

ഇതേ സമയം വീട്ടിൽ ഉണ്ടായിരുന്ന കൊച്ചുമക്കൾക്കും കുത്തേറ്റു. കടിയേറ്റ തുളസിയെ ഉടൻ തന്നെ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും സ്ഥിതി ഗുരുതരമായതിനാൽ തേനി മെഡിക്കൽ കോളേജിലേക്ക് മാറ്റി.

തേനി മെഡിക്കൽ കോളേജിൽ വെച്ച് രാത്രിയോടു കൂടിയാണ് അന്ത്യം സംഭവിച്ചത്. മൃതദേഹം തേനി മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നെടുങ്കണ്ടം പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ച ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും.

Leave a Comment

Your email address will not be published. Required fields are marked *