തൊടുപുഴ: അറക്കുളം പഞ്ചായത്ത് മെമ്പർ ഉഷ ഗോപിനാഥ് പഞ്ചായത്ത് ഓഫീസിന് മുന്നിൽ സത്യഗ്രഹം നടത്തി. പൊതു ജനങ്ങൾക്ക് ഉപകാരപ്രദമായ കാത്തിരുപ്പ് കേന്ദ്രത്തിൽ ഹരിത കർമ്മ സേനയുടെ വെയ്സ്റ്റുകൾ കൂട്ടിയിട്ടിരിക്കുന്നതിന് എതിരെയാണ് സമരം. സെൻ്റ് ജോർജ് യു.പി സ്കൂൾ, എസ്.എച്ച് ഇംഗ്ലീഷ് മീഡിയം സ്കൂൾ, മൂലമറ്റം ഗവ. ഹൈസ്കൂൾ തുടങ്ങിയ വിദ്യാലയങ്ങളിലെ കുട്ടികൾ ഉപയോഗിക്കുന്ന കാത്തിരുപ്പ് കേന്ദ്രത്തിലാണ് രണ്ട് മുനിയിലും പ്ലാസ്റ്റിക് സൂക്ഷിച്ചിരിക്കുന്നത്. ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഇതിന് കൂട്ട് നിൽക്കുന്നതായി മെമ്പർ ഉഷ ആരോപിച്ചു.
ഹരിത കർമ്മ സേനയുടെ മാലിന്യം കൂട്ടിയിട്ടിരിക്കുന്നതിന്നെതിരെ അറക്കുളം പഞ്ചായത്ത് മെമ്പർ സത്യഗ്രഹം നടത്തി






