Timely news thodupuzha

സാമൂഹിക വിരുദ്ധർ തണൽ മരങ്ങൾ വെട്ടി നശിപ്പിച്ചതായി പരാതി

പന്നിമറ്റം: ബസ്റ്റാന്റ് ജഗ്ഷനിൽ പരിസ്ഥിതി ദിനത്തിൽ നട്ട തണൽ മരങ്ങൾ സാമൂഹ്യ വിരുദ്ധർ വെട്ടി നശിപ്പിച്ചതായി പരാതി. പാതി വെട്ടി നിർത്തിയിരിക്കുന്ന മൂന്ന് ബദാം മരങ്ങൾ ഏത് നിമിഷവും നിലം പതിക്കുന്ന അവസ്ഥയിലാണ്. വർഷങ്ങളായി ഈ ബദാം മരങ്ങളുടെ തണലിലാണ് ഓട്ടോ സ്റ്റാൻഡ് പ്രവർത്തിക്കുന്നത്.

ഒന്നര വർഷം മുൻപ് ഈ മരങ്ങൾ മുറിച്ച് മാറ്റിയിരുന്നു. ഇത് പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. പിന്നീട് വളർന്ന് വന്ന ഭാഗമാണ് ഇപ്പൊൾ സാമൂഹിക വിരുദ്ധർ വെട്ടിനശിപ്പിച്ചത്.

കനത്ത വെയിലിൽ ആശ്വാസമായി നിന്നിരുന്ന ഈ മരങ്ങൾ വെട്ടിനശിപ്പിച്ചവർക്കെതിരെ നടപടി എടുക്കണമെന്ന് നാട്ടുകാരും ഓട്ടോ റിക്ഷ തൊഴിലാളികളും ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് പഞ്ചായത്ത്, ഫോറസ്റ്റ്, കലക്ടർ തുടങ്ങിയ അധികാരികൾക്ക് പരാതി കൊടുക്കാൻ ഒരുങ്ങുകയാണ് ഇവർ. പന്നിമറ്റത്ത് സാമൂഹിക വിരുദ്ധരുടെ അഴിഞ്ഞാട്ടം വർധിക്കുന്നതായി പരാതിയുണ്ട്.

കഴിഞ്ഞ ദിവസം വെള്ളിയാമറ്റം പള്ളിയുടെ തിരുന്നാൾ പ്രമാണിച്ച് വച്ചിരുന്ന ഫ്ലക്സ് ബോർഡിൽ കരിയോയിൽ ഒഴിച്ച സംഭവവും പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *