Timely news thodupuzha

ഫ്ലാറ്റിൽ പുഴുവരിച്ച് നഗ്നയായി 25 കാരിയുടെ മൃതദേഹം

ബാംഗ്ലൂർ: ഫ്ലാറ്റിൽ അഴുകിയ നിലയിൽ യുവതിയുടെ നഗ്നമായ മൃതദേഹം കണ്ടെത്തി. ബംഗാൾ സ്വദേശിനിയുടെ മൃതദേഹമാണു ബാംഗ്ലൂരിലെ ചന്ദാപുരയിലുള്ള ഫ്ലാറ്റിൽ കണ്ടെത്തിയത്.

ഏകദേശം 25 വയസ് പ്രായം തോന്നിക്കുന്ന യുവതിയാണ് മരിച്ചതെന്നു പൊലീസ് പറയുന്നു. മരണത്തിനു മുൻപ് യുവതി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടെന്നു സംശയമുണ്ടെന്നും പൊലീസ് പറഞ്ഞു.

സൗത്ത് ബം​ഗളൂരുവിലെ ഹെഡ് മാസ്റ്റർ ലേഔട്ടിലെ മൂന്നാം നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. രൂക്ഷഗന്ധത്തെ തുടർന്ന് വീട്ടുടമ ഫ്ലാറ്റിൽ കയറി നോക്കുകയും പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.

മൃതദേഹത്തിന് അഞ്ചു ദിവസത്തെ പഴക്കമുണ്ടെന്നാണ് നിഗമനം. മുറിയിൽ നിന്ന് മയക്കു മരുന്നും സിറിഞ്ചും കണ്ടെടുത്തതായും പൊലീസ് അറിയിച്ചു. മാർച്ച് പത്തിനാണ് സംഭവം ശ്രദ്ധയിൽപ്പെടുന്നത്.

ഒരു മാസം മുൻപ് ഫ്ലാറ്റ് വാടകയ്ക്ക് എടുക്കുമ്പോൾ യുവതിയുടെ പിതാവെന്ന് സ്വയം പരിചയപ്പെടുത്തിയ 40 വയസിൽ താഴെയുള്ള ഒരാൾ വന്നിരുന്നതായും, ഇതേ ഫ്ലാറ്റിൽ മറ്റൊരിടത്ത് താമസിക്കുന്ന ഒഡീഷ സ്വദേശിയുടെ നിർദേശ പ്രകാരമാണ് ഫ്ലാറ്റ് വാടകയ്ക്ക് നൽകിയതെന്നും ഉടമ പൊലീസിൽ മൊഴി നൽകിയിട്ടുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തിൽ ഇവർക്കായുള്ള തെരച്ചിൽ ആരംഭിച്ചു.

Leave a Comment

Your email address will not be published. Required fields are marked *