Timely news thodupuzha

logo

10 ജില്ലകളില്‍ യെലോ അലര്‍ട്ട്

തിരുവനന്തപുരം: കൊടും ചൂട് തുടരുന്നതിനാൽ സംസ്ഥാനത്ത് പാലക്കാട്, കൊല്ലം ജില്ലകളില്‍ ഉയര്‍ന്ന താപനില 39 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഈ മാസം 20 വരെ ഈ രീതിയിൽ ചൂട് തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്.

തുടർന്ന് 10 ജില്ലകളില്‍ യെലോ അലര്‍ട്ട് പുറപ്പെടുവിച്ചു. സാധാരണയെക്കാള്‍ 2 മുതല്‍ 4 ഡിഗ്രി സെല്‍ഷ്യസ് കൂടുതല്‍ വരെ താപനില ഉയരുമെന്നാണ് മുന്നറിയിപ്പ്.

ആലപ്പുഴ, കോട്ടയം ജില്ലകളില്‍ 38 ഡിഗ്രി സെല്‍ഷ്യസ്, പത്തനംതിട്ട, തൃശ്ശൂര്‍, കോഴിക്കോട് ജില്ലകളില്‍ 37ഡിഗ്രി സെല്‍ഷ്യസ് തിരുവനന്തപുരം, എറണാകുളം, കണ്ണൂര്‍ ജില്ലകളില്‍ 36 ഡിഗ്രി സെല്‍ഷ്യസ് വരെയും താപനില ഉയരാന്‍ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചത്. ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ഈ ജില്ലകളില്‍, ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *