Timely news thodupuzha

ലോക്സഭാ തെരെഞ്ഞെടുപ്പ്: ബംഗാൾ ഡിജിപിയെയും ആഭ്യന്തര സെക്രട്ടറിമാരെയും മാറ്റി തെരഞ്ഞെടുപ്പ്‌ കമീഷൻ

ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച്‌ വിവിധ സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥരെ മാറ്റാൻ തെരഞ്ഞെടുപ്പ്‌ കമീഷൻ ഉത്തരവ്‌. പശ്ചിമ ബംഗാൾ ഡി.ജി.പിയെയും ആറ്‌ സംസ്ഥാനങ്ങളിലെ ആഭ്യന്തര സെക്രട്ടറിമാരെയും മാറ്റാനാണ്‌ ഉത്തരവ്‌. പശ്ചിമ ബംഗാൾ ഡിജിപിയെയും ഗുജറാത്ത്, ഉത്തർപ്രദേശ്, ബിഹാർ, ജാർഖണ്ഡ്, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ് തുടങ്ങി ആറ് സംസ്ഥാനങ്ങളിലെ ആഭ്യന്തര സെക്രട്ടറിമാരെയും നീക്കം ചെയ്യാനാണ് ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ(ഇ.സി.ഐ) ഉത്തരവിട്ടിരിക്കുന്നത്. കൂടാതെ, മിസോറാമിലെയും ഹിമാചൽ പ്രദേശിലെയും ജനറൽ അഡ്‌മിനിസ്‌ട്രേറ്റീവ് ഡിപ്പാർട്ട്‌മെൻ്റ് സെക്രട്ടറിമാരെയും നീക്കിയിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *