തൊടുപുഴ: ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ തിരുവുത്സവം 2024ന്റെ നോട്ടീസ് ബുക്ക്ലെറ്റ് തൊടുപുഴ മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജ് തൊടുപുഴ തഹസിൽദാർ എ.എസ് ബിജിമോൾക്ക് നൽകി പ്രകാശനം ചെയ്തു. രക്ഷാധികാരി കെ.കെ പുഷ്പാംഗദൻ അദ്ധ്യക്ഷത വഹിച്ചു. തൊടുപുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഉത്സവം നാടിൻ്റെ ഉത്സവമാണെന്നും അത് തൊടുപുഴയിലെ ജനങ്ങൾ ഏറ്റെടുത്തുവെന്നും മുനിസിപ്പൽ ചെയർമാൻ പറഞ്ഞു. ഉത്സവം വൻവിജയമാക്കി തീർക്കുവാൻ മുനിസിപ്പാലിറ്റിയുടെ ഭാഗത്തു നിന്നും എല്ലാവിധ സഹായസഹകരണങ്ങളും ഉണ്ടാകുമെന്നും ചെയർമാൻ പറഞ്ഞു. ബുക്കറ്റ്ലെറ്റ് ഏറ്റുവാങ്ങിയ തഹസിൽദാർ എ.എസ്. ബിജിമോൾ തൊടു പുഴയിൽ നടന്നു വരുന്ന ഉത്സവം വൻ വിജയമക്കുവാനുള്ള എല്ലാവിധ സഹായങ്ങളും താലൂക്കിൻ്റെ ഭാഗത്തു നിന്നും ഉണ്ടാകുമെന്ന് അറിയിച്ചു. ക്ഷേത്രോപദേശ സമിതി അംഗങ്ങളായ കെ.ആർ വേണു, വി വിജയകുമാർ, അഡ്വ. ശ്രീവിദ്യാ രാജേഷ്, മാതൃസമിതി കൺവീനർ മൃദുല വിശ്വംഭരൻ, വില്ലേജ് ഓഫീസർമാരായ മനുപ്രസാദ് എം.കെ, ഡി സുധർമ്മ കുമാരി, എം.ആർ ശ്രീകാന്ത്, ജി സുനീഷ് എന്നിവർ പ്രസംഗിച്ചു. ക്ഷേത്രം മാനേജർ ബി ഇന്ദിര സ്വാഗതവും ഉപദേശക സമിതി അംഗം സി.സി കൃഷ്‌ണൻ കൃതജ്ഞതയും പറഞ്ഞു.
തൊടുപുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ തിരുവുത്സവം 2024: ബുക്ക്‌ലെറ്റ് പ്രകാശനകർമ്മം നടത്തി






