Timely news thodupuzha

നടുറോഡിൽ ഭാര്യയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമം

കളമശേരി: ഇടപ്പള്ളി ടോളിൽ നടുറോഡിൽ യുവതിയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമം. ഭർത്താവ് കസ്‌റ്റഡിയിൽ. മുളവുകാട് സ്വദേശി ആഷ്‌ലിയാണ് ഭാര്യ നീനു ടാർസണെ(26) കൊല്ലാൻ ശ്രമിച്ചത്.

സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയാണ് നീനു. ഇരുവരും വേർപിരിഞ്ഞ് താമസിക്കുകയായിരുന്നു. പല തവണ ആഷ്‌ലി യുവതിയുടെ വീട്ടിൽ വന്ന് ബഹളമുണ്ടാക്കാറുണ്ടായിരുന്നു.

അതിൻ്റെ തുടർച്ചയായാണ് ജോലിക്ക് പോകുകയായിരുന്ന യുവതിയെ എ.കെ.ജി റോഡിൽ വെള്ളയ്ക്കൽ ലയിനിന് സമീപം തടഞ്ഞു വെച്ച് കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ചത്. യുവതി അമൃത ആശുപത്രിയിൽ ചികിത്സയിൽ. ഇരുവർക്കും രണ്ട് കുട്ടികളുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *