Timely news thodupuzha

logo

ചൈനയിൽ വാഹനാപകടം: 14 പേർ മരിച്ചു

ബെയ്ജിങ്ങ്: ചൈനയിൽ വൻ വാഹനാപകടം. വടക്കൻ ചൈനയിലെ ഷാൻസി പ്രവിശ്യയിൽ പാസഞ്ചർ ബസ് ടണൽ ഭിത്തിയിലിടിച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ 14 യാത്രക്കാർ മരിക്കുകയും 37 പേർക്ക് പരുക്കേൽക്കുകയും ചെയ്തു.

അപകട കാരണം കണ്ടെത്താൻ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ഷാങ്‌സിയിലെ ഹോഹ്‌ഹോട്ട് – ബെയ്‌ഹായ് എക്‌സ്‌പ്രസ്‌വേയിൽ പുലർച്ചെ 2.37നാണ് അപകടമുണ്ടായതെന്ന് പ്രാദേശിക അധികൃതർ അറിയിച്ചു.

51 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. പരുക്കേറ്റവരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യ നില സംബന്ധിച്ച വിശദാംശങ്ങളൊന്നും അധികൃതർ പുറത്തു വിട്ടിട്ടില്ല.

Leave a Comment

Your email address will not be published. Required fields are marked *