Timely news thodupuzha

വെടിനിർത്തൽ ചർച്ച ദോഹയിൽ തുടരുന്നു

ദോഹ: ഗാസയിലെ വെടിനിർത്തലും ബന്ദിമോചനവും സംബന്ധിച്ച മാധ്യസ്ഥ ചർച്ചകൾ ദോഹയിൽ തുടരുന്നു. ച​ർ​ച്ചയ്‌​ക്ക് ഇ​സ്ര​യേ​ലി യു​ദ്ധ മ​ന്ത്രി​സ​ഭ​യു​ടെ അം​ഗീ​കാ​രം ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് മൊ​സാ​ദ് ത​ല​വ​ൻ ഡേ​വി​ഡ് ബ​ർ​ണി​യ ഉ​ൾ​പ്പെ​ടെ​യു​ള്ള സം​ഘം ദോ​ഹ​യി​ലെത്തിയിരുന്നു.

താ​ൽ​ക്കാ​ലി​ക വെ​ടി​നി​ർ​ത്ത​ൽ, ഗാസ​യി​ലേ​ക്ക് കൂ​ടു​ത​ൽ സ​ഹാ​യ​മെ​ത്തി​ക്ക​ൽ എ​ന്നി​വ മുൻനിർത്തിയാണ്‌ ചർച്ചകളെന്ന്‌ ഖ​ത്ത​ർ വി​ദേ​ശ​ മ​ന്ത്രാ​ല​യ വ​ക്താ​വ് മാ​ജി​ദ് അ​ൽ അ​ൻ​സാ​രി പ്രതികരിച്ചു. എന്നാൽ ഹമാസിനെ പൂർണമായും ഉൻമൂലനം ചെയ്യുമെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ്‌ ഇസ്രയേൽ.

Leave a Comment

Your email address will not be published. Required fields are marked *