ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബി.എസ്.പിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യപ്പെട്ട നേതാവും ലോക്സഭാ എം.പിയുമായ ഡാനിഷ് അലി കോണ്‍ഗ്രസില്‍ ചേര്‍ന്നു.
ഉത്തര്‍പ്രദേശിലെ അംറോഹയില്‍നിന്നുള്ള എം.പിയായ ഡാനിഷ് അലി ദിവസങ്ങള്‍ക്ക് മുമ്പ് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ വസതിയിലെത്തി സന്ദര്‍ശിച്ചിരുന്നു.
കോണ്‍ഗ്രസ് ടിക്കറ്റില്‍ അംറോഹയില്‍നിന്ന് മത്സരിക്കുമെന്നാണ് സൂചന. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരിലായിരുന്നു സസ്പെന്‍ഷന്‍. രാഹുല്‍ ഗാന്ധി നയിച്ച ഭാരത് ജോഡോ ന്യായ് യാത്രയില്‍ മണിപ്പുരിലും അംഹോറയിലും ഡാനിഷ് പങ്കെടുത്തിരുന്നു.






