Timely news thodupuzha

പപ്പു യാദവ്‌ കോൺഗ്രസിൽ ചേർന്നു

ന്യൂഡൽഹി: ബിഹാറിലെ ജൻ അധികാർ പാർടി നേതാവ് പപ്പു യാദവ്(രാജേഷ്‌ രഞ്ജൻ) കോൺഗ്രസിൽ ചേർന്നു. അദ്ദേഹത്തിന്റെ പാർടി കോൺഗ്രസിൽ ലയിച്ചു. എ.ഐ.സി.സി ആസ്ഥാനത്ത് കോൺഗ്രസ് നേതാവ് പവൻ ഖേരയാണ്‌ പപ്പുയാദവിനെ സ്വീകരിച്ചത്‌. പുർണ്ണിയ സീറ്റിൽ നിന്ന്‌ കോൺഗ്രസ്‌ സ്ഥാനാർഥിയാകും. കോൺഗ്രസ്‌ രാജ്യസഭാംഗം രഞ്ജീത് രഞ്ജന്റെ ഭർത്താവുകൂടിയായ പപ്പുയാദവിന്‌ സീമാഞ്ചൽ, കോസി, മിഥിലാഞ്ചൽ മേഖലകളിൽ നിർണായക സ്വാധീനമുണ്ട്‌.

Leave a Comment

Your email address will not be published. Required fields are marked *