Timely news thodupuzha

ശോഭ കരന്തലജെയ്‌ക്കെതിരെ 48 മണിക്കൂറിനകം നടപടിയെടുക്കുമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ്‌ കമീഷൻ

ന്യൂഡൽഹി: തമിഴ്‌നാടിനെതിരായ വിദ്വേഷ പരാമർശത്തിൽ കേന്ദ്രസഹമന്ത്രിയും ബാംഗ്ലൂർ നോർത്തിലെ ബി.ജെ.പി സ്ഥാനാർഥിയുമായ ശോഭ കരന്തലജെയ്‌ക്കെതിരെ 48 മണിക്കൂറിനകം നടപടിയെടുക്കാൻ കേന്ദ്ര തെരഞ്ഞെടുപ്പ്‌ കമീഷൻ നിർദേശിച്ചു.

കർണാടക മുഖ്യതെരഞ്ഞെടുപ്പ്‌ ഓഫീസർക്കാണ്‌ നിർദേശം. തമിഴ്‌നാട്ടിൽ നിന്ന്‌ പരിശീലനം നേടിയവർ കർണാടകത്തിലെത്തി ബോംബുവയ്‌ക്കുന്നു എന്നായിരുന്നു ബാംഗ്ലൂർ കഫേ സ്‌ഫോടനവുമായി ബന്ധപ്പെട്ട്‌ ശോഭയുടെ പ്രസ്‌താവന.

ഡൽഹിയിൽ നിന്നുള്ളവർ പാകിസ്ഥാൻ സിന്ദാബാദെന്നു വിളിക്കുമ്പോൾ കേരളത്തിൽ നിന്നുള്ളവർ ആസിഡ്‌ ആക്രമണം നടത്തുന്നുവെന്നും അവർ അധിക്ഷേപിച്ചു.

വിവാദ പ്രസ്‌താവനയ്‌ക്കെതിരെ തമിഴ്‌നാട്‌ മുഖ്യമന്ത്രി എം.കെ സ്‌റ്റാലിനടക്കമുള്ളവർ രൂക്ഷ വിമർശമുന്നയിച്ചു. ശോഭയ്‌ക്കെതിരെ ഡിഎംകെ നൽകിയ പരാതിയിലാണ്‌ കമീഷന്റെ നടപടി.

മധുര പൊലീസും ശോഭയ്‌ക്കെതിരെ കേസെടുത്തിട്ടുണ്ട്‌. വിവാദമായതോടെ തമിഴ്‌നാടിനെതിരായ പരാമർശം കരന്തലജെ പിൻവലിച്ചു. എന്നാൽ, കേരളത്തിനെതിരെ നടത്തിയ അധിക്ഷേപം തിരുത്താൻ അവർ തയ്യാറായില്ല.

Leave a Comment

Your email address will not be published. Required fields are marked *