Timely news thodupuzha

logo

സി.പി.ഐക്ക് തെരഞ്ഞെടുപ്പു കമ്മിഷന്‍റെ നോട്ടീസ്

തൃശൂര്‍: നടൻ ടൊവിനോ തോമസിന്‍റെ ചിത്രം തെരഞ്ഞെടുപ്പു പ്രചാരണത്തിന് ഉപയോഗിക്കരുതെന്ന് കാട്ടി സി.പി.ഐക്ക് തെരഞ്ഞെടുപ്പു കമ്മിഷന്‍റെ നോട്ടീസ്.

തൃശൂരിലെ ഇടത് സ്ഥാനാർത്ഥി വി.എസ് സുനിൽകുമാർ ടൊവിനോയുമൊത്തുള്ള ചിത്രം ഫെയ്സ്ബുക്കിൽ പങ്കു വച്ചതിനു പിന്നാലെയാണ് തെരഞ്ഞെടുപ്പു കമ്മിഷന്‍റെ നോട്ടീസ്. തൃശൂർ സബ് കളക്ടർ മുഹമ്മദ് ഷഫീഖ് ഇതു സംബന്ധിച്ച് സി.പി.ഐയ്ക്ക് നോട്ടീസ് നൽകി.

താൻ തെരഞ്ഞെടുപ്പ് കമ്മീഷൻ ബ്രാൻഡ് അംബാസിഡറാണെന്നും തന്‍റെ ഫോട്ടോ ഇത്തരത്തില്‍ ഉപയോഗിക്കരുത്, അത് നിയമവിരുദ്ധമാണെന്നും ടൊവിനോ വ്യക്തമാക്കിയതോടെ വി.എസ് സുനില്‍കുമാര്‍ ഫോട്ടോകള്‍ പിൻവലിച്ച് ഇക്കാര്യത്തില്‍ തിരുത്തല്‍ നടത്തിയിരുന്നു.

വി.എസ് സുനില്‍കുമാറിന്‍റേയും സി.പി.ഐ ജില്ലാ സെക്രട്ടറിയുടേയും വിശദീകരണം കേട്ട ശേഷമാണ് നടപടി. ടൊവിനോ തെരഞ്ഞെടുപ്പ് കമ്മീഷൻ ബ്രാൻഡ് അംബാസിഡറാണെന്ന കാര്യം അറിയില്ലായിരുന്നുവെന്നാണ് ഇരുവരും വ്യക്തമാക്കിയിരുന്നത്.

ഇതിന് പിന്നാലെ സുനില്‍ കുമാറിനെതിരെ എൻ.ഡി.എ കളക്ടര്‍ക്ക് പരാതി നല്‍കി. ഇതെ തുടര്‍ന്നാണിപ്പോള്‍ സി.പി.ഐക്ക് നോട്ടീസ് വന്നിരിക്കുന്നത്.

Leave a Comment

Your email address will not be published. Required fields are marked *