ആറാട്ടുപുഴ: തൃശൂർ ആറാട്ടുപുഴയിൽ പൂരത്തിനെഴുന്നള്ളിച്ച ആനകൾ ഇടഞ്ഞ് പരസ്പരം കൊമ്പു കോർത്തത് ജനങ്ങളെ പരിഭ്രാന്തിയിൽ ആഴ്ത്തി. എലഫന്‍റ് സ്ക്വാഡ് എത്തിയാണ് ആനകളെ തളച്ചത്.
ഊരകത്തമ്മ തിരുവടിയുടെ തിടമ്പേറ്റിയ ആന തൊട്ടിപ്പാൾ ഭഗവതിയുടെ തിടമ്പേറ്റിയ ആനയെ കുത്തുകയായിരുന്നു. വെള്ളിയാഴ്ച രാത്രി പത്തു മണിയോടെയാണ് സംഭവം.
പൂരം എഴുന്നെള്ളിപ്പ് കഴിഞ്ഞതിനു ശേഷമാണ് ആനകൾ ഓടിയത്. അതുകൊണ്ടു തന്നെ വലിയൊരു ദുരന്തം ഒഴിവായി. ആനകൾ ഇടഞ്ഞതോടെ ചിതറിയോടിയ നാട്ടുകാരിൽ ഏതാനും പേർക്ക് പരുക്കേറ്റിട്ടുണ്ട്.