Timely news thodupuzha

logo

കെജ്‌രിവാൾ തീഹാർ ജയിലിലേക്ക്

ന്യൂഡൽഹി: മദ്യനയ അഴിമതി കേസിൽ അറസ്റ്റിലായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ ഈ മാസം 15 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ഡൽഹി റോസ് അവന്യു കോടതിയുടേതാണ് ഉത്തരവ്. രണ്ട് തവണ ഇ.ഡി കസ്റ്റഡിയിൽ ചോദ്യം ചെയ്ത കെജ്‌രിവാളിനെ തിങ്കളാഴ്ച രാവിലെ 11.30 യോടെയാണ് കോടതിയിൽ ഹാജരാക്കിയത്.

കെജ്‌രിവാളിൻറെ കസ്റ്റഡി കാലാവധി ഇ.ഡി നീട്ടിച്ചോദിച്ചില്ല. ജുഡീഷ്യൽ കസ്റ്റഡിയിൽ വിടണമെന്നാണ് ആവശ്യപ്പെട്ടത്. ഭാവിയിൽ കസ്റ്റഡിയിൽ വേണ്ടി വരുമെന്നും ഇ.ഡി കോടതിയെ അറിയിച്ചു. തുടർന്ന് ഇ.ഡിയുടെ ആവശ്യം കോടതി അംഗീകരിക്കുക ആയിരുന്നു.

കെജ്‌രിവാൾ അന്വേഷണവുമായി നിസഹകരണം തുടരുകയാണ്. ഫോണിൻറെ പാസ്‌വേഡ് അദ്ദേഹം കൈമാറിയില്ല. ചോദ്യങ്ങൾക്ക് അറിയില്ല എന്ന് മാത്രം മറുപടി നൽകുന്നത്.

എ.എ.പി മുൻ കമ്മ്യൂണിക്കേഷൻസ് ഇൻചാർജ് ആയ വിജയ് നായർ തൻറെയടുത്ത് അല്ല അതിഷിയുടെ അടുത്താണ് വിവരങ്ങൾ റിപ്പോർട്ട് ചെയ്തതെന്ന് കെജ്‌രിവാൾ മൊഴി നൽകിയെന്നും ഇ.ഡി പറഞ്ഞു.

അതേസമയം, ഇ.ഡി കസ്റ്റഡി കാലാവധി ഇന്ന് അവസാനിച്ചതോടെ കെജ്‌രിവാളിനെ തീഹാർ ജയിലിലേക്ക് മാറ്റും. വീട്ടിലെ ഭക്ഷണം, മരുന്ന്, പുസ്തകങ്ങൾ എന്നിവ ജയിലിൽ എത്തിച്ചു നൽകണമെന്ന് ആവശ്യപ്പെട്ട് കെജ്‌രിവാൾ പ്രത്യേക അപേക്ഷ നൽകി.

Leave a Comment

Your email address will not be published. Required fields are marked *