Timely news thodupuzha

logo

അട്ടപ്പാടിയിൽ 7 മാസമായ കുഞ്ഞ് ന്യുമോണിയ ബാധിച്ച് മരിച്ചു

പാലക്കാട്: അട്ടപ്പാടിയിൽ ഏഴ് മാസം പ്രായമുള്ള ആദിവാസി കുട്ടി മരിച്ചു. വടക്കേ കടമ്പാറ ഊരിലെ കുമാർ-ദീപ ദമ്പതികളുടെ മകൻ കൃഷവ് ആണ് മരിച്ചത്.

കോയമ്പത്തൂർ മെഡിക്കൽ കോളെജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. ശ്വാസംമുട്ടലിനെ തുടർന്ന് കോട്ടത്തറ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.

ന്യുമോണിയ കണ്ടെത്തിയതിനെ തുടർന്ന് രണ്ട് ദിവസം മുൻപാണു കോയമ്പത്തൂർ മെഡിക്കൽ കോളെജ് ആശുപത്രിയിലേക്ക് അയച്ചത്.

Leave a Comment

Your email address will not be published. Required fields are marked *