Timely news thodupuzha

കൊച്ചിയിൽ അപ്പാർട്മെന്റിൽ നിന്ന് നവജാതശിശുവിനെ റോഡിലേക്ക് എറിഞ്ഞു കൊന്നു

എറണാകുളം: കൊച്ചിയിൽ നവജാത ശിശുവിനെ റോഡിലേക്ക് എറിഞ്ഞു കൊന്നു. കൊച്ചി വിദ്യാനഗറിലെ ഒരു അപ്പാർട്മെന്‍റിൽ നിന്നാണ് കുട്ടിയെ താഴേക്ക് എറിഞ്ഞത്.

വെള്ളിയാഴ്ച രാവിലെ എട്ട് മണിയോടെയാണ് സംഭവം. ശുചീകരണത്തൊഴിലാളികളാണ് മൃതദേഹം ആദ്യം കണ്ടത്. പരിശോധനയിൽ നവജാത ശിശുവിന്‍റെ മൃതദേഹമാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. പൊലീസ് സംഭവസ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. സി.സി.റ്റി.വി കേന്ദ്രീകരിച്ചാണ് അന്വേഷണം.

അതേസമയം കുഞ്ഞിനെ ജീവനോടെയാണോ അതോ കൊലപ്പെടുത്തിയതിന് ശേഷമാണോ താഴേക്ക് എറിഞ്ഞതെന്ന് വ്യക്തതയില്ല. ഫ്ലാറ്റിൽ ഗർഭിണികൾ ഉണ്ടായിരുന്നില്ലെന്നാണ് പറയുന്നത്. ജോലി ചെയ്യുന്ന സ്ത്രീകളിലും ഗർഭിണികൾ ഇല്ലെന്നാണ് വിവരം.

Leave a Comment

Your email address will not be published. Required fields are marked *