Timely news thodupuzha

logo

പാളത്തിൽ അറ്റകുറ്റപണി; പരശുറാം എക്‌സ്‌പ്രസ് ഒന്നര മണിക്കൂർ വൈകി ഓടും

പാലക്കാട്: പാളത്തിൽ അറ്റകുറ്റ പണി നടക്കുന്നതിനെ തുടർന്ന് ചില ട്രെയിൻ സർവീസുകളുടെ സമയത്തിൽ മാറ്റം വരുത്തി റെയിൽവെ.

മാംഗ്ലൂർ – നാഗർകോവിൽ പരശുറാം എക്‌സ്പ്രസ്(16649) 11നും 22നും രാവിലെ 5.05ന് പുറപ്പെടേണ്ടത് ഒന്നര മണിക്കൂർ വൈകി 6.35ന് മാത്രമേ പുറപ്പെടുകയുള്ളൂവെന്ന് പാലക്കാട് റെയിൽവേ ഡിവിഷൻ അധികൃതർ അറിയിച്ചു.

മാംഗ്ലൂർ – ചെന്നൈ വെസ്റ്റ്കോസ്റ്റ് എക്‌സ്പ്രസ്(22638) 10നും 21നും രാത്രി 11.45ന് മാംഗ്ലൂരിൽ നിന്ന് പുറപ്പെടുന്നതിന് പകരം ഉള്ളാൽ സ്റ്റേഷനിൽ നിന്ന് 12.15ന് പുറപ്പെടും.

മാംഗ്ലൂർ – കോഴിക്കോട് എക്‌സ്പ്രസ്(16610) 11നും 22നും രാവിലെ 5.15ന് മാംഗ്ലൂരിൽ നിന്ന് പുറപ്പെടുന്നതിന് പകരം ഉള്ളാൽ സ്റ്റേഷനിൽ നിന്ന് രാവിലെ 5.45ന് പുറപ്പെടും.

Leave a Comment

Your email address will not be published. Required fields are marked *