Timely news thodupuzha

4×400 മീറ്റര്‍ റിലേയിൽ ഇന്ത്യയുടെ പുരുഷ – വനിതാ ടീമുകള്‍ക്ക് പാരീസ് ഒളിംപിക്സ് യോഗ്യത, കൂട്ടത്തിൽ 3 മലയാളികളും

ന്യൂഡല്‍ഹി: മൂന്ന് മലയാളികള്‍ ഉള്‍പ്പെട്ട ഇന്ത്യയുടെ 4×400 മീറ്റര്‍ റിലേയിൽ പുരുഷ -വനിതാ ടീമുകൾ ഈ വര്‍ഷത്തെ പാരീസ് ഒളിംപിക്സിന് യോഗ്യത നേടി.

മലയാളികളായ മുഹമ്മദ്‌ അനസ് യഹിയ, അമോജ് ജേക്കബ്, മുഹമ്മദ്‌ അജ്മൽ എന്നിവര്‍ക്ക് പുറമെ തമിഴ്നാടിന്‍റെ ആരോഗ്യരാജീവും ഉള്‍പ്പെട്ട പുരുഷ ടീം ആണ് യോഗ്യത നേടിയത്.

മൂന്ന് മിനിറ്റ് 3.23 സെക്കന്‍ഡിലാണ് പുരുഷ ടീം ഫിനിഷ് ചെയതാണ് ഇന്ത്യൻ പുരുഷ റിലേ ടീം പാരീസ് ഒളിംപിക്സ് യോഗ്യത ഉറപ്പാക്കിയത്. 2 മിനിറ്റ് 59.95 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത അമേരിക്കയാണ് ഒന്നാം സ്ഥാനത്ത്.

വനിതകളില്‍ രൂപാല്‍ ചൗധരി, എം ആര്‍ പൂവമ്മ, ജ്യോതിക ശ്രി ദണ്ഡി, ശുഭ വെങ്കടേശന്‍ എന്നിവരടങ്ങിയ സംഘമാണ് ഒളിംപിക്സ് യോഗ്യത നേടിയത്.

മൂന്ന് മിനിറ്റ് 29.35 സെക്കന്‍ഡിലാണ് വനിതാ ടീം ഫിനിഷ് ചെയ്തത്. 3 മിനിറ്റ് 28.54 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത ജമൈയ്ക്കയാണ് ഒന്നാമത്. ജൂലൈ 26 മുതല്‍ ഓഗസ്റ്റ് 11വരെ പാരീസിലാണ് ഒളിംപിക്സ്.

റിലേയിലെ പുരുഷ-വനിതാ ടീമുകൾ യോഗ്യത ഉറപ്പാക്കിയതോടെ പാരീസ് ഒളിംപിക്സിൽ മത്സരിക്കാനുള്ള ഇന്ത്യൻ ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് താരങ്ങളുടെ എണ്ണം 19 ആയി ഉയർന്നു.

Leave a Comment

Your email address will not be published. Required fields are marked *