Timely news thodupuzha

logo

ഐ.സി.എസ്.ഇ 10, ഐ.എസ്‍.സി പ്ലസ്.റ്റൂ പരിക്ഷകളുടെ ഫലം ഇന്ന് പ്രഖ്യാപിക്കും

ന്യൂഡല്‍ഹി: ഐ.സി.എസ്.ഇ 10, 12 ക്ലാസ് പരീക്ഷകളുടെ ഫലം ഇന്ന് പ്രഖ്യാപിക്കും. രാവിലെ 11 മണിക്കാണ് ഫല പ്രഖ്യാപനം. പരീക്ഷാഫലത്തിനായി വിദ്യാർത്ഥികൾ cisce.org, results.cisce.org തുടങ്ങിയ സൈറ്റുകൾ സന്ദർശിക്കുക.

കൂടാതെ ഡിജിലോക്കർ മൊബൈൽ ആപ്ലിക്കേഷനിലൂടെയും വിദ്യാർത്ഥികൾക്ക് ഫലം അറിയാൻ കഴിയും. ഫലം അറിഞ്ഞ ശേഷം ഉത്തരകടലാസുകൾ പുനപരിശോധിക്കണമെങ്കിൽ ഐ.സി‍.എസ്.ഇ വിഭാഗത്തിൽ 1000 രൂപയും ഐ.എസ്‍.സി വിഭാഗത്തിൽ 1500 രൂപയും അടയ്ക്കണം.

ഫലം അറിഞ്ഞ സൈറ്റുകളിൽ കൂടെ തന്നെ വിദ്യാർത്ഥികൾക്ക് പുനപരിശോധനക്കൾക്കായി അപേക്ഷിക്കാവുന്നതാണ്. പരമാവധി രണ്ട് വിഷയങ്ങളിൽ ഇംപ്രൂവ്മെന്‍റ് പരീക്ഷ എഴുതാം. ഇംപ്രൂവ്‌മെന്‍റ് പരീക്ഷകൾ ജൂലൈയിൽ നടത്തും.

ഈ വർഷം പത്താംക്ലാസിൽ ഏകദേശം 2.5 ലക്ഷം പേരാണ് പരീക്ഷ എഴുതിയത്. 2023 ൽ പത്താം ക്ലാസിൽ 98.84 ശതമാനവും പന്ത്രണ്ടാം ക്ലാസിൽ 96.63 ശതമാനമായിരുന്നു വിജയം.

Leave a Comment

Your email address will not be published. Required fields are marked *