ന്യൂഡൽഹി: ഡൽഹി മദ്യനയക്കേസിൽ ഇടക്കാല ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ഭാര്യ സുനിതക്കൊപ്പം ഡൽഹിയിലെ ഹനുമാൻ മന്ദിറിൽ ദർശനം നടത്തി.
പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനും ആംആദ്മി പാർട്ടിയിലെ മറ്റു നേതാക്കളും കെജ്രവാളിനൊപ്പം ക്ഷേത്രദർശനത്തിൽ പങ്കെടുത്തു. വൻറോഡ് ഷോയുടെ അകമ്പടിയോടെ ആയിരുന്നു അദ്ദേഹത്തിന്‍റെ വരവ്.
സന്ദർശനം കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് ക്ഷേത്രപരിസരത്ത് ഒരുക്കിയിരുന്നത്. പൊലീസിനു പുറമേ സി.ആർ.പി.എഫിന്‍റെയും ദ്രുത കർമസേനയുടെയും വലിയ സംഘം ഇവിടെ നിലയുറപ്പിച്ചിരുന്നു. ക്ഷേത്രദർശനത്തിനു ശേഷം അദ്ദേഹം പാർട്ടി ആസ്ഥാനത്തേക്ക് പോകും.
ഉച്ചയ്ക്ക് ഒരുമണിക്ക് റോസ് അവന്യുവിലുള്ള പാർട്ടി ആസ്ഥാനത്തുവെച്ച് അദ്ദേഗം മാധ്യമങ്ങളെ കാണും. വൈകിട്ടോടെ കഴിക്കൻ ഡൽഹിയിലുൾപ്പെടെ വിവധ റോഡ് ഷോകളിലും പങ്കെടുക്കും.






