Timely news thodupuzha

പുതുവൈപ്പ് ബീച്ചിൽ കുളിക്കാനിറങ്ങി അപകടത്തിൽപ്പെട്ട രണ്ടു പേർ കൂടി മരിച്ചു

വൈപ്പിൻ: പുതുവൈപ്പ് ബീച്ചിൽ കുളിക്കാനിറങ്ങി അപകടത്തിൽപെട്ട് ചികിത്സയിലായിരുന്ന രണ്ട് യുവാക്കൾ മരിച്ചു. കതൃക്കടവ് മേത്തേക്കാട്ടു വീട്ടിൽ ബോബന്റെ മകൻ മിലൻ(20), ഗാന്ധിനഗർ ചെറുവുള്ളിപ്പറമ്പ് ആന്റണിയുടെ മകൻ ആൽവിൻ(20) എന്നിവരാണ് മരിച്ചത്.

എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നലെയയിരുന്നു അപകടം. കുളിക്കാനിറങ്ങിയതിനിടെ മുങ്ങിപോയ സുഹൃത്ത് അഭിഷേകിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇവരും മുങ്ങിപോയത്. അഭിഷേക്(21) ഇന്നലെ മരണമടഞ്ഞിരുന്നു.

കുളിക്കാനിറങ്ങിയ ആറു പേരിൽ മൂന്നു പേരാണ്‌ തിരയിൽപ്പെട്ടത്‌. ബീച്ചിൽ നീന്തൽ പരിശീലനം നടത്തിയിരുന്ന വൈപ്പിൻ ബീച്ച് ക്ലബ്ബിലെയും ഡോൾഫിൻ ക്ലബ്ബിലെയും നീന്തൽ വിദഗ് ധർ ഇവരെ രക്ഷിച്ച്‌ കരയ്‌ക്കെത്തിച്ചു.

ആദ്യം രണ്ടു പേരെയാണ് കിട്ടിയത്. അഭിഷേകിനെ പിന്നീട്‌ കണ്ടെത്തി. അപ്പോഴേക്കും അഭിഷേക്‌ അവശനായിരുന്നുവെന്ന് ബീച്ച് ക്ലബ് ഭാരവാഹി പറഞ്ഞു.

ആദ്യം കിട്ടിയ രണ്ടുപേരെ ഒരു ടാക്സി കാറിലും പിന്നീടെത്തിയ പൊലീസ് വാഹനത്തിൽ അഭിഷേകിനെയും മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ എത്തിച്ചു. അപ്പോഴേക്കും അഭിഷേക് മരിച്ചു.

ഏഴു പേരടങ്ങുന്ന സുഹൃദ്‌സംഘം ഞായർ രാവിലെ ഏഴോടെ പുതുവൈപ്പ് ബീച്ചിലെത്തി കുളിക്കാൻ ഇറങ്ങുകയായിരുന്നു.

സമീപം നീന്തൽ പരിശീലനം നടത്തിയ ക്ലബ്ബുകാർ, തങ്ങളുടെ അടുത്തുതന്നെ കടലിൽ ഇറങ്ങണമെന്നും അകലേക്ക് പോകരുതെന്നും അവരോട് പറഞ്ഞതായി വൈപ്പിൻ ബീച്ച് ക്ലബ് സെക്രട്ടറി ഷമ്മി ചക്രവർത്തി പറഞ്ഞു.

എന്നാൽ, യുവാക്കൾ ഐ.ഒ.സി ഗ്യാസ് പ്ലാന്റിന്റെ പടിഞ്ഞാറെ മതിലിനരികിലൂടെ വടക്കോട്ട് നീങ്ങി കടലിൽ ഇറങ്ങുക ആയിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *