ചെന്നൈ: സി.പി.ഐ നേതാവും നാഗപട്ടണം സിറ്റിങ്ങ് എം.പിയുമായ എം സെൽവരാജ്(67) അന്തരിച്ചു. രോഗ ബാധിതനായി ചികിത്സയിൽ ആയിരുന്നു.
ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. നാഗപട്ടണം മണ്ഡലത്തിൽ നിന്ന് നാലു തവണ ലോക്സഭയിൽ എത്തിയിട്ടുണ്ട്.
1989, 1996, 1998, 2019 വർഷങ്ങളിലാണ് ലോക്സഭയിലെത്തിയത്. രോഗങ്ങൾ കാരണം ഇത്തവണ മത്സരത്തിൽ നിന്ന് പിന്മാറിയിരുന്നു.
സംസ്കാരം നാളെ രാവിലെ 10 മണിക്ക് തിരുവാരൂരിൽ നടക്കും. തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ, സി.പി.ഐ ജനറൽ സെക്രട്ടറി ഡി രാജ തുടങ്ങിയവർ മരണത്തിൽ അനുശോചിച്ചു.






