പാലക്കാട്: വീണ്ടും ട്രെയിനിനുള്ളിൽ റ്റി.റ്റി.ഇയ്ക്ക് മർദനം. മംഗലാപുരം – തിരുവനന്തപുരം മാവേലി എക്സ്പ്രസിലെ റ്റി.റ്റി.ഇ രാജസ്ഥാൻ സ്വദേശി വിക്രം കുമാൻ മീണയ്ക്കാണ് മർദനമേറ്റത്. ഇന്നലെ രാത്രി പത്തു മണിയോടെ ആയിരുന്നു സംഭവം.
മൂക്കിന് ഇടിയേറ്റ മീണ ആശുപത്രി ചികിത്സയിലാണ്. ടിക്കറ്റില്ലാതെ റിസർവേഷൻ കോച്ചിൽ യാത്ര ചെയ്ത ആളെ ചോദ്യം ചെയ്തിന് ഇടയിലാണ് സംഭവം.
യാത്രക്കാർ നോക്കി നിൽക്കെയായിരുന്നു റ്റി.റ്റി.ഇക്കു മർദനനമേറ്റത്. ടിടഇയുടെ പരാതിയിൽ കോഴിക്കോട് റെയിൽവേ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു.






