Timely news thodupuzha

പ്രജ്വൽ രേവണ്ണയുടെ ലൈം​ഗിക വീഡിയോ പ്രചരണം; ബി.ജെ.പി പ്രവർത്തകർ അറസ്റ്റിൽ

ബാംഗ്ലൂർ: ഹാസൻ എൻ.ഡി.എ സ്ഥാനാർത്ഥി പ്രജ്വൽ രേവണ്ണയുടെ ലൈം​ഗിക വീഡിയോ ദൃശ്യങ്ങൾ പ്രചരിപ്പിച്ച രണ്ട് ബി.ജെ.പി പ്രവർത്തകർ അറസ്റ്റിൽ.

യെലഗുണ്ട, ശ്രാവണബലഗോള സ്വദേശികളായ ചേതൻ, ലികിത് ഗൗഡ എന്നിവരാണ് അറസ്റ്റിലായത്. ഇരുവരുടെയും വീട്ടിൽ നിന്ന് അശ്ലീല ക്ലിപ്പുകൾ പ്രചരിപ്പിക്കാൻ ഉപയോഗിച്ച രണ്ട് പെൻഡ്രൈവുകളും കമ്പ്യൂട്ടർ സിപിയുവും പ്രത്യേക അന്വേഷണ സംഘം കണ്ടെടുത്തു.

നേരത്തെ വീഡിയോ ചോർത്തിയ ബി.ജെ.പി നേതാവ് ദേവരാജ ​ഗൗഡ അറസ്റ്റിലായിരുന്നു. ചിത്ര​ദുർ​ഗ ജില്ലയിലെ ​ഗുലിഹാൽ ടോൾ ​ഗേറ്റിന് സമീപത്ത് വെള്ളി രാത്രിയാണ് ​ദേവരാജ ഗൗഡ ഹിരിയുർ പൊലീസിന്റെ പിടിയിലായത്.

പെൻ ഡ്രൈവിൽ വീഡിയോ ചോർത്തിയതിനാണ് നടപടി. നിരവധി സ്ത്രീകളെ ലൈം​ഗികമായി പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയ മുൻ പ്രധാനമന്ത്രി എച്ച്.ഡി ദേവ​ഗൗഡയുടെ കൊച്ചു മകൻ കൂടിയായ പ്രജ്വൽ ഒളിവിലാണ്.

ലൈംഗിക അതിക്രമത്തിന് ഇരയായ യുവതിയെ തട്ടിക്കൊണ്ടുപോയ കേസിൽ അറസ്റ്റിലായ പ്രജ്വലിന്റെ പിതാവ് രേവണ്ണ ജുഡീഷ്യൽ കസ്റ്റഡിയിൽ തുടരുകയാണ്.

Leave a Comment

Your email address will not be published. Required fields are marked *