Timely news thodupuzha

ജയ്പൂരിലെ സ്കൂളുകൾക്ക് നേരെ ഇമെയിൽ ബോംബ് ഭീഷണി

ജയ്പൂർ: രാജസ്ഥാന്റെ തലസ്ഥാനമായ ജയ്പൂരിലെ നാല് സ്കൂളുകൾക്ക് നേരെയും ബോംബ് ഭീഷണി. തിങ്കളാഴ്ച രാവിലെയാണ് ഇമെയിൽ വഴി ഭീഷണി എത്തിയത്.

സ്കൂളുകളിൽ നിന്നും വിദ്യാർത്ഥികളെയും അധ്യാപകരെയും ജീവനക്കാരെയും ഒഴിപ്പിച്ചു. പൊലീസും ഡോഗ് സ്ക്വാഡുകളും സ്കൂളുകളിൽ പരിശോധന നടത്തി വരികയാണ്.

ഞായറാഴ്ച ഡൽഹിയിലെ പത്തിലേറെ ആശുപത്രികൾക്കും ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനതാവളത്തിനും ഇമെയിലിലൂടെ ബോംബ്‌ ഭീഷണി എത്തിയിരുന്നു.

നേരത്തെ ഡൽഹിയിലെയും അഹമ്മദാബാദിലെയും സ്കൂളുകൾക്ക് നേരെയും സമാന ഭീഷണ മെയിൽ എത്തിയിരുന്നു. ഇന്റർപോളിന്റെ അടക്കം സഹായം തേടി ഈ കേസിൽ അന്വേഷണം പുരോഗമിക്കവെയാണ്‌ നഗത്തിലെ ആശുപത്രികൾക്കും വിമാനതാവളത്തിനും ഭീഷണി സന്ദേശം ലഭിച്ചത്‌.

പകൽ 3.15ന്‌ ബുരാരിയിലെ ആശുപത്രിയിലേക്കാണ്‌ ബോംബ്‌ വെച്ചതായി അറിയിച്ച്‌ ആദ്യ സന്ദേശം എത്തിയത്‌. ആശുപത്രി അധികൃതർ ഉടൻ തന്നെ പൊലീസിനെ അറിയിച്ചു.

പൊലീസും അഗ്‌നിശമന സേനാ വിഭാഗവും സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. 4.26ന്‌ സഞ്‌ജയ്‌ ഗാന്ധി മെമ്മോറിയൽ ആശുപത്രിയിലേക്കും ബോംബ്‌ ഭീഷണി സന്ദേശം എത്തി.

ഹിന്ദുറാവു അടക്കം പത്തിലേറെ മറ്റ്‌ ആശുപത്രികൾക്കും സന്ദേശം ലഭിച്ചു. എല്ലായിടത്തും പൊലീസും അഗ്‌നിശമന സേനാവിഭാഗവും എത്തി പരിശോധന നടത്തി.

ഇന്ദിരാഗാന്ധി വിമാനത്താവളത്തിലേക്ക്‌ ഭീഷണി സന്ദേശം എത്തിയത്‌ 6.15 ഓടെയാണ്‌. തുടർന്ന്‌ വിമാനത്താവളത്തിലും വിശദമായ പരിശോധന നടത്തി.

Leave a Comment

Your email address will not be published. Required fields are marked *