ന്യൂഡല്‍ഹി: രാജ്യത്ത് മുതിര്‍ന്ന തടവുകാര്‍ക്കുള്ള ജയിലില്‍ 9681 കുട്ടികളെ അനധികൃതമായി പാര്‍പ്പിച്ചതായി റിപ്പോര്‍ട്ട്. 2016 ജനുവരി 1 മുതല്‍ 2021 ഡിസംബര്‍ 31 വരെ ആറു വര്‍ഷത്തിനിടെയുള്ള കണക്ക് പ്രകാരമാണിത്.
ലണ്ടന്‍ ആസ്ഥാനമായ ഐപ്രോബോണോ സംഘടനയുടെ പഠന റിപ്പോര്‍ട്ടാണ് കണക്കുകള്‍ പുറത്തു വിട്ടത്. തടവില്‍ കഴിഞ്ഞ കുട്ടികളെ കുറിച്ച് 570 ജില്ലാ, സെന്‍ട്രല്‍ ജയിലുകളില്‍ നിന്ന് 50 ശതമാനം വിവരം മാത്രമാണ് ലഭിച്ചത്. പ്രതിവര്‍ഷം 1600ലധികം കുട്ടികള്‍ ജയില്‍ മോചിതരാകുന്നെന്നും റിപ്പോര്‍ട്ടിലുണ്ട്.






