Timely news thodupuzha

രാജ്മോഹൻ ഉണ്ണിത്താൻ തമ്മിൽ തല്ലിക്കുന്ന വരത്തനെന്ന് കെ.പി.സി.സി സെക്രട്ടറി

കാസർകോട്: കാസർകോട് കോൺ​ഗ്രസിൽ തമ്മിലടി രൂക്ഷമാകുന്നു. രാജ്മോഹൻ ഉണ്ണിത്താനും കെ.പി.സി.സി സെക്രട്ടറി ബാലകൃഷ്ണൻ പെരിയയുമാണ് പരസ്പരം കൊമ്പുകോർക്കുന്നത്.

ജില്ലയിലെ സകല കോൺഗ്രസ് പ്രവർത്തകരെയും തമ്മിൽതല്ലിക്കുന്ന വരത്തനാണ് രാജ്മോഹൻ ഉണ്ണിത്താനെന്ന് കെ.പി.സി.സി സെക്രട്ടറി ബാലകൃഷ്ണൻ പെരിയ ആരോപിച്ചു.

ഉണ്ണിത്താനു വേണ്ടി താൻ പാർട്ടിക്ക് പുറത്തു പോകാമെന്നും തിങ്കളാഴ്ചത്തെ വാർത്താ സമ്മേളനത്തിൽ കൂടുതൽ കാര്യം വ്യക്തമാക്കുമെന്നും ബാലകൃഷ്ണൻ പെരിയ ഫേസ് ബുക്ക് പോസ്റ്റിൽ കുറിച്ചു.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഉദുമയിലെ കോൺഗ്രസ് സ്ഥാനാർത്ഥി കൂടിയാണ് ബാലകൃഷ്ണൻ. ആ തെരഞ്ഞെടുപ്പിൽ തന്നെ തോൽപ്പിക്കാൻ ഉണ്ണിത്താൻ ശ്രമിച്ചു.

കാസർകോടിന്റെ രാഷ്ട്രീയ നിഷ്കളങ്കതയ്ക്ക് മുകളിൽ കാർമേഘം പടർത്തുന്ന സംഘത്തെ കണ്ടില്ലെന്ന് നടിക്കാനാകില്ല. പെരിയയിൽ കൊല്ലപ്പെട്ടവർക്കായി ആയിരം രൂപ പോലും ഉണ്ണിത്താൻ ചെലവിട്ടില്ല.

തന്നെപ്പോലുള്ള സാധാരണ പ്രവർത്തകരെ, ഹൈക്കമാൻഡിന്റെ പിന്തുണയുണ്ടെന്ന പേരിൽ പുച്ഛിക്കുകയാണ്. അഹങ്കാരത്തിന്റെ നാവുള്ള ഉണ്ണിത്താൻ കോൺഗ്രസിന്റെ സഹായമില്ലാതെ ജയിക്കുമെന്ന് പ്രഖ്യാപിച്ചയാളാണെന്നും ബാലകൃഷ്ണൻ ഫേസ് ബുക്കിൽ കുറിച്ചു.

അച്ചടക്ക ലംഘനം നടത്തിയെന്ന പേരിൽ പാർട്ടിയിൽ നിന്നും ബാലകൃഷ്ണനെയും സഹോദരനെയും പുറത്താക്കാൻ സമൂഹ മാധ്യമങ്ങളിലൂടെ ഉണ്ണിത്താനും കൂട്ടരും പ്രചാരണം നടത്തുന്നതിനിടയിലാണ് ബാലകൃഷ്ണന്റെ പരസ്യ പ്രസ്താവന.

Leave a Comment

Your email address will not be published. Required fields are marked *