Timely news thodupuzha

അൽഖായിദയുമായി ബന്ധമെന്ന് സംശയം; ബംഗ്ലാദേശ് സ്വദേശികളായ 2 പേർ അറസ്റ്റിൽ

ഗുവാഹത്തി: തീവ്രവാദ സംഘടനയായ അൽഖായിദയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന രണ്ട് ബംഗ്ലാദേശ് സ്വദേശികൾ അറസ്റ്റിൽ. ബഹർ മിയ(30), റസൽ മിയ(40) എന്നിവരാണ് അറസ്റ്റിലായത്. തീവ്രവാദ സംഘടനയായ അൻസാറുള്ള ബംഗ്ലാ ടീം അംഗങ്ങളായ ഇവരെ ഗുവാഹത്തി റെയിൽവേ സ്റ്റേഷനിൽ നിന്നാണ് ഇവരെ അറസ്റ്റു ചെയ്തത്.

പാസ്പോർട്ടില്ലാതെ അനധികൃതമായി ഇന്ത്യയിൽ താമസിച്ചിരുന്ന ഇവരുടെ കയ്യിൽ നിന്ന് വ്യാജ ആധാർ കാർഡും പാൻകാർഡും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. യുവാക്കളെ ആകർഷിച്ച് അസമിൽ തീവ്രവാദ പ്രവർത്തനങ്ങൾ നടത്തുകയായിരുന്നു ഇവരുടെ ലക്ഷ്യമെന്ന് പൊലീസ് പറയുന്നു.

Leave a Comment

Your email address will not be published. Required fields are marked *