Timely news thodupuzha

കരിപ്പൂർ വിമാനത്താവളത്തിൽ ഇറങ്ങേണ്ട വിമാനങ്ങൾ വഴി തിരിച്ചു വിട്ടു

കരിപ്പൂർ: കനത്ത മഴയും മൂടൽമഞ്ഞും കാരണം കരിപ്പൂർ വിമാനത്താവളത്തിൽ ഇറങ്ങേണ്ട വിമാനങ്ങൾ വഴി തിരിച്ചുവിട്ടു. നാലു വിമാനങ്ങളാണ് ഇതുവരെ വഴി തിരിച്ചു വിട്ടത്. ഈ വിമാനങ്ങൾ നെടുമ്പാശേരി വിമാനത്താവളത്തിലും കണ്ണൂർ വിമാനത്താവളത്തിലും ലാൻഡ് ചെയ്യും. കരിപ്പൂരിൽ നിന്നുള്ള ദോഹ, ബഹ്റൈൻ വിമാനങ്ങൾ ഇതുവരെ പുറപ്പെട്ടിട്ടില്ല. കാലാവസ്ഥ അനുകൂലമായാൽ വിമാന സർവീസുകർ കൃത്യമായി നടക്കുമെന്ന് വിമാനത്താവള അധികൃതർ‌ അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *