Timely news thodupuzha

പക്ഷിപ്പനി ഭീതിയിൽ ആലപ്പുഴ: നാളെ 12,678 വളർത്തു പക്ഷികളെ കൊന്നൊടുക്കും

ആലപ്പുഴ: പക്ഷിപ്പനി സ്ഥിരീകരിച്ച 12,678 വളർത്തു പക്ഷികളെ 18ന് ആലപ്പുഴയിൽ കള്ളിംഗിന് വിധേയമാക്കും. തലവടി, തഴക്കര, ചമ്പക്കുളം വാർഡുകളിലാണ് വളർത്തു പക്ഷികളെ കൊന്നൊടുക്കുക.

പക്ഷിപ്പനിയുടെ പ്രഭവ കേന്ദ്രത്തിൻറെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള വളർത്തു പക്ഷികളെയാണ് കൊല്ലുന്നത്. പത്തനംതിട്ട തിരുവല്ല നിരണത്തെ സർക്കാർ താറാവ് വളർത്തൽ കേന്ദ്രത്തിലും നേരത്തെ പക്ഷിപ്പനി സ്ഥിരീകരിച്ചിരുന്നു.

കഴിഞ്ഞ ആഴ്ച ഇവിടെ താറാവുകൾ കൂട്ടത്തോടെ ചത്തിരുന്നു. ഇതിന് പിന്നാലെ നിരണത്ത് വീണ്ടും കഴിഞ്ഞ ദിവസം പക്ഷിപ്പനി സ്ഥിരീകരിച്ചത്.

Leave a Comment

Your email address will not be published. Required fields are marked *