Timely news thodupuzha

ബാലസഭ ശുചിത്യോത്സവം 2.0

ഇടുക്കി: കുട്ടികളിലൂടെ കുടുംബങ്ങളിലേക്കും, കുടുംബങ്ങളിൽ നിന്ന് സമൂഹങ്ങളിലേക്കും ശുചിത്വ സുന്ദര കേരളം എന്ന ആശയം പ്രചരിപ്പിക്കുന്നതിനു കുടുംബശ്രീ ബാലസഭ കുട്ടികളിൽ നടപ്പിലാക്കുന്ന അവബോധ പരിശീലന പരിപാടിയാണ് ശുചിത്യോത്സവം 2.0

സംസ്ഥാന സർക്കാർ നിർദ്ദേശം അനുസരിച്ചു കുടുംബശ്രീ മിഷനും ശുചിത്വമിഷനും സംയുക്തമായി എല്ലാ തദ്ദേശ ഭരണ സ്ഥാപനങ്ങളുടെയും സഹകരണത്തോടെ ഓരോ വാർഡ് തലത്തിൽ ബാലസഭ കുട്ടികൾക്ക് ആവശ്യമായ പിന്തുണ നൽകുന്ന രീതിയിലാണ് ശുചിത്യോത്സവം സീസൺ 2 ആവിഷ്കരിച്ചിട്ടുള്ളത്.

സമൂഹത്തിൽ നിലനിൽക്കുന്ന പ്രശ്നങ്ങളെ നിരീക്ഷിക്കാനും അതിലൂടെ ശാസ്ത്രീയമായ പ്രശ്ന പരിഹാരങ്ങൾ നിർദ്ദേശിക്കാനും കുട്ടികളെ പ്രാപ്തരാക്കുക, പരിസ്ഥിതിയും ആരോഗ്യവും തമ്മിലുള്ള ബന്ധം സംബന്ധിച്ച ശാസ്ത്രീയ അവബോധം സൃഷ്ടിക്കുക, മാലിന്യ സംസ്കരണത്തിന്റെ പ്രാധാന്യം മനസിലാക്കുക, പാഴ് വസ്തുകളിൽ നിന്നും ഉത്പന്നങ്ങൾ നിർമിക്കാൻ കുട്ടികളെ പ്രാപ്തരാക്കുക തുടങ്ങിയവയാണ് ഇതിന്റെ ലക്ഷ്യങ്ങൾ.

Leave a Comment

Your email address will not be published. Required fields are marked *