Timely news thodupuzha

logo

അനിൽ ആൻറണിയുടെ പരാമർശം തള്ളി ശശി തരൂർ

തിരുവനന്തപുരം: രാജ്യത്തിൻറെ പരമാധികാരത്തിനെതിരെയാണ് ബിബിസി ഡോക്യുമെൻററിയെന്ന അനിൽ ആൻറണിയുടെ പരാമർശം തള്ളി ശശി തരൂർ എം പി. ബിബിസി ഡോക്യുമെൻ്ററി കൊണ്ട് തകരുന്നതല്ല നമ്മുടെ പരമാധികാരം. ബാക്കി കാര്യങ്ങൾ അദ്ദേഹത്തോട് ചോദിക്കണം.

ഈ വിഷയവുമായി ബന്ധപ്പെട്ട് അദ്ദേഹത്തോട് സംസാരിച്ചിട്ടില്ല. ഗുജറാത്ത് കലാപ വിഷയത്തിൽ സുപ്രീം കോടതി തീരുമാനം പ്രഖ്യാപിച്ചു കഴിഞ്ഞതാണ്. നമുക്ക് ഇനിയും മുന്നോട്ട് പോകേണ്ടതുണ്ട്. സർക്കാർ ഡോക്യുമെൻ്ററി വിലക്കിയതാണ് കാര്യങ്ങൾ വഷളാക്കിയത്. കോൺഗ്രസ് പ്രദർശനം ഏറ്റെടുത്തത് ഈ സെൻസർഷിപ്പിന് എതിരെയാണെന്നും അദ്ദേഹം വ്യക്തമാക്കി.

Leave a Comment

Your email address will not be published. Required fields are marked *