Timely news thodupuzha

logo

തെരഞ്ഞെടുപ്പു ഫലം എക്സിറ്റ് പോളിന് വിപരീതമായിരിക്കുമെന്ന് സോണിയ ​ഗാന്ധി

ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ എൻ.ഡി.എയ്‌ക്ക്‌ ഭൂരിപക്ഷം പ്രവചിച്ച എക്‌സിറ്റ്‌ പോൾ ഫലങ്ങൾ തള്ളി മുതിർന്ന കോൺഗ്രസ് നേതാവുമായ സോണിയ ഗാന്ധി. നമുക്ക് കാത്തിരുന്ന് കാണാം.

തെരഞ്ഞെടുപ്പ് ഫലം എക്സിറ്റ് പോളിൽ നിന്ന് തീർത്തും വിപരീതമായിരിക്കുമെന്ന് സോണിയാ ​ഗാന്ധി പറഞ്ഞു. എക്‌സിറ്റ്‌ പോൾ ഫലങ്ങൾ തള്ളി രാഹുൽ ​ഗാന്ധിയും നേരത്തെ രം​ഗത്തെത്തിയിരുന്നു.

ഇതിനെ എക്സിറ്റ് പോളുകൾ എന്നല്ല, മോദി മീഡിയ പോൾ എന്നാണ് വിളിക്കുകയെന്നാണ് രാഹുൽ ​ഗാന്ധി പറഞ്ഞത്. 295 സീറ്റിലെങ്കിലും ഇന്ത്യ കൂട്ടായ്‌മ വിജയിക്കുമെന്നാണ് ഇന്ത്യ കൂട്ടായ്‌മ നേതൃയോഗം വിലയിരുത്തിയത്.

ഇന്ത്യാ ന്യൂസ്‌, ജൻ കി ബാത്ത്‌, റിപ്പബ്ലിക് ടി.വി, റിപ്പബ്ലിക്ക്‌ ഭാരത്‌, ആക്‌സിസ്‌ മൈ ഇന്ത്യ എന്നിവയുടെ സർവെകളിൽ എൻഡിഎയ്‌ക്ക്‌ ഭൂരിപക്ഷം ലഭിക്കുമെന്നാണ് പ്രവചിച്ചത്.

Leave a Comment

Your email address will not be published. Required fields are marked *