Timely news thodupuzha

കെ.എസ്.ആർ.റ്റി.സി ബസിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കയറിപ്പിടിച്ചു; കൊച്ചിയിൽ ഒരാൾ അറസ്റ്റിൽ

കൊച്ചി: കെ.എസ്.ആർ.റ്റി.സി ബസിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് മോശമായി പെരുമാറിയ യുവാവ് അറസ്റ്റിൽ. തമിഴ്നാട് നിലക്കോട്ടൈ സ്വദേശി അഖിൽ ജോസാണ് അറസ്റ്റിലായത്. ബുധാനാഴ്ച വൈകിട്ട് പെരുമ്പാവൂരിൽ വെച്ചാണ് സംഭവം.

ബസ് യാത്രക്കിടെ അഖിൽ പെൺകുട്ടിയുടെ ദേഹത്ത് കയറിപ്പിടിച്ചെന്നും ഉപദ്രവിച്ചെന്നുമാണ് പരാതി. പെൺകുട്ടി ബഹളം വെച്ചതോടെ മറ്റുയാത്രക്കാരും ബസ് ജീവനക്കാരും ചേർന്ന് യുവാവിനെ പിടികൂടുകയായിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Leave a Comment

Your email address will not be published. Required fields are marked *