Timely news thodupuzha

സുൽത്താൻ ബത്തേരിയിൽ ആംബുലൻസ് ഉൾപ്പെടെ 6 വാഹനങ്ങൾ അപകടത്തിൽപ്പെട്ടു

വയനാട്: സുൽത്താൻ ബത്തേരി ദൊട്ടപ്പൻ കുളത്ത് വാഹനാപകടം. ആംബുലൻസും ഓട്ടോറിക്ഷയും രണ്ട് ബൈക്കുകളും രണ്ട് കാറുകളുമാണ് അപകടത്തിൽപ്പെട്ടത്. നാല് പേർക്ക് പരുക്കേറ്റു. പരിക്കേറ്റവരെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാവിലെ 9.15ഓടെയാണ് അപകടം ഉണ്ടായത്. നിയന്ത്രണം വിട്ടെത്തിയ ബൈക്കാണ് അപകടമുണ്ടാക്കിയതെന്നാണ് ആരോപണം.

Leave a Comment

Your email address will not be published. Required fields are marked *