Timely news thodupuzha

logo

തീ ​ശ്വ​സി​ക്കാ​ൻ ശ്ര​മി​ച്ച യു​വാ​വി​ന്‍റെ താ​ടി​ക്ക് തീ ​പി​ടി​ച്ചു

കൊച്ചി: ഇ​ൻ്റ​ർ​നെ​റ്റി​ൽ വൈ​റ​ലാ​കാ​ൻ എ​ത്ര വ​ലി​യ സാ​ഹ​സ​വും പ​രീ​ക്ഷി​ക്കാ​ൻ ത​യാ​റാ​യ​വ​ർ സ​മൂ​ഹ​ത്തി​ലു​ണ്ട്. ഓ​ൺ​ലൈ​ൻ സെ​ൻ​സേ​ഷ​നാ​യി മാ​റാ​ൻ ത​ങ്ങ​ളു​ടെ ക​ഴി​വു​ക​ൾ ക​ണ്ടെ​ത്തി അ​വ​യെ പ​രി​പോ​ഷി​പ്പി​ക്കാ​നും ആ​ളു​ക​ളും ശ്ര​മി​ക്കു​ന്നു. ആവശ്യമായ സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ളി​ല്ലാ​തെ അ​പ​ക​ട​ക​ര​മാ​യ സ്റ്റ​ണ്ടു​ക​ൾ ചെ​യ്യു​ന്നവരുടെ വീ​ഡി​യോ​ക​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഇ​ട​യ്ക്കി​ടെ വൈ​റ​ലാ​വാ​റുള്ളത്.

ഇ​ത്ത​ര​ത്തി​ൽ തീ​യു​മാ​യി ക​ളി​ച്ച് പ​ണി​വാ​ങ്ങി​യ ഒ​രാ​ളു​ടെ വീ​ഡി​യോ​യാ​ണ് ഇപ്പോൾ ശ്ര​ദ്ധ നേ​ടുന്നത്. സു​ഹൃ​ത്തു​ക്ക​ളോ​ടൊ​പ്പം ഒ​രു കു​ന്നി​ൻ മു​ക​ളി​ൽ നി​ൽ​ക്കു​ന്ന യു​വാ​വ് തീ ​ശ്വ​സി​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​ണ്.എന്നാൽ പെ​ട്ടെ​ന്നാ​ണ് ഇ​യാ​ളു​ടെ താ​ടി​ക്ക് തീ ​പി​ടി​ച്ച​ത്. ത​ൽ​ക്ഷ​ണം കൈ​ക​ൾ ഉ​പ​യോ​ഗി​ച്ച് തീ ​കെ​ടു​ത്താ​ൻ ശ്ര​മി​ക്കു​ന്ന​തും വീ​ഡി​യോ​യി​ൽ വ്യ​ക്ത​മാ​ണ്.

തു​ട​ർ​ന്ന് ഇ​യാ​ൾ​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്ന ര​ണ്ട് സു​ഹൃ​ത്തു​ക്ക​ൾ സ​ഹാ​യി​ക്കാ​നെ​ത്തു​ക​യാ​യി​രു​ന്നു. ആ​ളി​ക്ക​ത്താ​ൻ തു​ട​ങ്ങി​യ​പ്പോ​ൾ പെ​ട്ടെ​ന്ന് ത​ന്നെ അ​വ​ർ താ​ടിയിൽ വെ​ള്ളം ഒ​ഴി​ച്ച് ന​ന​യ്ക്കു​ക​യും ചെ​യ്തു. ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ പ​ങ്കി​ട്ട വീ​ഡി​യോ 109 ദ​ശ​ല​ക്ഷം വ്യൂ​സും ഇതിനോടകം നേ​ടി.

സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഈ ​വീ​ഡി​യോ​യ്ക്ക് നി​ര​വ​ധി വി​മ​ർ​ശ​ന​ങ്ങ​ളാണ് ഉ​യ​ർ​ന്നു​വ​ന്നത്. ‘വ്യൂ​സി​നാ​യി നി​ങ്ങ​ൾ എ​ന്തി​നാ​ണ് ഇ​ത് ചെ​യ്യു​ന്ന​ത്?” സ്റ്റ​ണ്ട്മാ​ൻ്റെ മൂ​ന്ന് സു​ഹൃ​ത്തു​ക്ക​ളി​ൽ ര​ണ്ട് പേ​ർ മാ​ത്ര​മാ​ണ് അ​ദ്ദേ​ഹ​ത്തി​ൻ്റെ സ​ഹാ​യ​ത്തി​ലേ​ക്ക് ഓ​ടി​യെ​ത്തി​യ​ത്’ എ​ന്നി​ങ്ങ​നെ​യു​ള്ള ക​മ​ന്‍റു​ക​ളാ​ണ് വീ​ഡി​യോ​യ്ക്ക് ല​ഭി​ച്ച​ത്.

Leave a Comment

Your email address will not be published. Required fields are marked *