Timely news thodupuzha

logo

ബ​ഹി​രാ​കാ​ശ​ത്ത് നി​ന്ന് അ​സാ​ധാ​ര​ണ​മാ​യ റേ​ഡി​യോ ത​രം​ഗ​ങ്ങ​ൾ

യു.എസ്: ബ​ഹി​രാ​കാ​ശ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​ചി​ത്ര​മാ​യ പ​ല കാ​ര്യ​ങ്ങ​ളും ന​മ്മ​ൾ ഇ​ട​യ്ക്കി​ടെ കേ​ൾ​ക്കാ​റു​ണ്ട്. അ​തി​ൽ പ്ര​ധാ​ന​പ്പെ​ട്ട ഒ​ന്നാ​ണ് അ​ന്യ​ഗ്ര​ഹ ജീ​വി​ക​ൾ.

നി​ര​വ​ധി ബ​ഹി​രാ​കാ​ശ ഏ​ജ​ൻ​സി​ക​ൾ മ​റ്റ് പ്ലാ​നു​ക​ളി​ൽ ജീ​വ​ൻ ക​ണ്ടെ​ത്താ​ൻ ശ്ര​മി​ക്കു​ന്നു​ണ്ടെ​ങ്കി​ലും അ​ത്ത​രം തെ​ളി​വു​ക​ളൊ​ന്നും ക​ണ്ടെ​ത്തി​യി​ല്ല. അ​ടു​ത്തി​ടെ, ബ​ഹി​രാ​കാ​ശ​ത്ത് നി​ന്നു​ള്ള അ​സാ​ധാ​ര​ണ​മാ​യ ചി​ല സി​ഗ്ന​ലു​ക​ളെ​ക്കു​റി​ച്ചു​ള്ള വാ​ർ​ത്ത​ക​ൾ ഇ​ന്‍റ​ർ​നെ​റ്റി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ച​ത് ആ​ളു​ക​ൾ​ക്കി​ട​യി​ൽ വ​ലി​യ കോ​ളി​ള​ക്കം സൃ​ഷ്ടി​ച്ചി​രു​ന്നു.

അ​സാ​ധാ​ര​ണ​മാ​യ ഇ​ട​വി​ട്ടു​ള്ള ഈ റേ​ഡി​യോ സി​ഗ്ന​ൽ ലോ​ക​മെ​മ്പാ​ടു​മു​ള്ള ജ്യോ​തി​ശാ​സ്ത്ര​ജ്ഞ​രെ അ​ത്ഭു​ത​പ്പെ​ടു​ത്തി. The Conversation.com പുറത്തുവിട്ട റി​പ്പോ​ർ​ട്ട് അ​നു​സ​രി​ച്ച് ഇ​തു​വ​രെ അ​ത്ത​രം സി​ഗ്ന​ലു​ക​ൾ വന്നിട്ടില്ലെന്നാണ് ജ്യോതിശാസ്ത്രജ്ഞർ അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്.

ഈ ​റി​പ്പോ​ർ​ട്ട് ജ​ന​ങ്ങ​ളി​ൽ ആ​കാം​ക്ഷ​യും ഭ​യ​വും ഉ​ള​വാ​ക്കി​യി​ട്ടു​ണ്ട്. ഈ ​വി​ചി​ത്ര​മാ​യ സി​ഗ്ന​ലു​ക​ൾ ചി​ല​പ്പോ​ൾ ഒ​രു നീ​ണ്ട ട്യൂ​ണി​നോ​ട് സാ​മ്യ​മു​ള്ള​താ​ണെ​ന്നും ചി​ല​പ്പോ​ൾ അ​ത് ഒ​രു മി​ന്ന​ൽ ഫ്ലാ​ഷാ​യി ദൃ​ശ്യ​മാ​കു​മെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

ഇ​ത്ര​യും ദൈ​ർ​ഘ്യ​മു​ള്ള സി​ഗ്ന​ലി​ന്‍റെ ഉ​ത്ഭ​വം ദു​രൂ​ഹ​മാ​യി തു​ട​രു​ക​യാ​ണെ​ന്നും റി​പ്പോ​ർ​ട്ടി​ൽ വ്യ​ക്ത​മാ​കു​ന്നു. സാ​വ​ധാ​ന​ത്തി​ൽ ക​റ​ങ്ങു​ന്ന ന്യൂ​ട്രോ​ൺ ന​ക്ഷ​ത്ര​ത്തി​ൽ നി​ന്നാ​ണ് സി​ഗ്ന​ലു​ക​ൾ വ​രു​ന്ന​തെ​ന്ന് ജ്യോ​തി​ശാ​സ്ത്ര​ജ്ഞ​ർ സം​ശ​യി​ക്കു​ന്നു. അ​ടു​ത്തി​ടെ, നാ​സ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഒ​രു അ​ന്താ​രാ​ഷ്ട്ര സം​ഘം ഭൂ​മി​യി​ൽ നി​ന്ന് 40 പ്ര​കാ​ശ​വ​ർ​ഷം അ​ക​ലെ ഒ​രു പു​തി​യ ഗ്ര​ഹം ക​ണ്ടെ​ത്തി.

ഈ ​ഗ്ര​ഹ​ത്തി​ന് ഭൂ​മി​ക്ക് സ​മാ​ന​മാ​യ വ​ലി​പ്പ​വും അ​ന്ത​രീ​ക്ഷ​വു​മു​ണ്ട്. ട്രാ​ൻ​സി​റ്റിം​ഗ് എ​ക്സോ​പ്ലാ​ന​റ്റ് സ​ർ​വേ സാ​റ്റ​ലൈ​റ്റി​ൻ്റെ (TESS) സ​ഹാ​യ​ത്തോ​ടെ​യാ​ണ് ക​ണ്ടെ​ത്ത​ൽ.

Leave a Comment

Your email address will not be published. Required fields are marked *