Timely news thodupuzha

കുടിയേറ്റക്കാർ സഞ്ചരിച്ച കപ്പലുകൾ ഇറ്റാലിയൻ തീരത്ത് അപകടത്തിൽപ്പെട്ടു; 11 ആളുകൾ മരിച്ചു: 66 പേരെ കാണാതായി

റോം: ഇറ്റാലിയൻ തീരത്ത് രണ്ട് വ്യത്യസ്ത ബോട്ട് അപകടങ്ങളിലായി 11 അഭയാർത്ഥികൾ മുങ്ങി മരിച്ചു. 66 പേരെ കാണാതായെന്നാണ് വിവരം.

മനുഷ്യ കടത്ത് സംഘങ്ങളുടെ വലയിൽ കുടുങ്ങി വിവിധ രാജ്യങ്ങളിൽ നിന്ന് യൂറോപ്പിലേക്ക് കടക്കാമെന്ന പ്രതീക്ഷയിൽ സഞ്ചരിച്ച കുടിയേറ്റക്കാർ ആയിരുന്നു അപകടത്തിൽപ്പെട്ടത്.

രക്ഷപെട്ടവരെ ഇറ്റാലിയൻ കോസ്റ്റ് ഗാർഡിന് കൈമാറി. ഇറ്റാലിയൻ ദ്വീപായ ലാംപെഡൂസയ്ക്ക് സമീപം തിങ്കളാഴ്ച ആയിരുന്നു നാദിറെന്ന കപ്പലിൽ നിന്ന് രക്ഷാ പ്രവർത്തകർ 11 മൃതദേഹങ്ങൾ കണ്ടെത്തിയത്.

തുനീസിയയിൽ നിന്ന് പുറപ്പെട്ടുവെന്ന് കരുതുന്ന കപ്പലിൽ നിന്ന് 51 പേരെ രക്ഷപ്പെടുത്തിയതായി ജർമൻ രക്ഷാ പ്രവർത്തകരായ റെസ്ക്യുഷിപ് അറിയിച്ചത്.

ഇറ്റലിയിലെ കാലാബ്രിയ തീരത്ത് നിന്ന് 100 മൈൽ അകലെ അയോണിയൻ കടലിൽ തിങ്കളാഴ്ച ഉച്ചയ്ക്ക് ഉണ്ടായ രണ്ടാമത്തെ ബോട്ടപകടത്തിൽ 26 കുട്ടികളടക്കം 66 പേരെ കാണാതായി.

12 പേരെ മറ്റൊരു ചരക്ക് കപ്പലിൽ ഉണ്ടായിരുന്നവർ രക്ഷിച്ച് തുറമുഖത്ത് എത്തിച്ചു. ഇവരിൽ ഒരു സ്ത്രീ പിന്നീട് മരിച്ചു. തുർക്കിയിൽ നിന്ന് പുറപ്പെട്ട കപ്പലാണ് ഇതെന്നാണ് സൂചന.

Leave a Comment

Your email address will not be published. Required fields are marked *