Timely news thodupuzha

logo

പാക്കറ്റ് പൊറോട്ടയുടെ നികുതി കുറയില്ല

കൊച്ചി: സംസ്ഥാനത്ത് വില്‍ക്കുന്ന പാക്കറ്റ് പൊറോട്ടയുടെ നികുതി കുറയില്ല. സിംഗിൾ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തു.

സംസ്ഥാന സർക്കാർ സമർപ്പിച്ച അപ്പീലിലാണ് ഹൈക്കോടതിയുടെ നടപടി. പൊറോട്ടയുടെ നികുതി 18 ശതമാനത്തിൽ നിന്നും അഞ്ച് ശതമാനമാക്കി കുറച്ച ഉത്തരവാണ് കോടതി സ്റ്റേ ചെയ്തത്.

പാക്കറ്റിലാക്കിയ പൊറോട്ടയ്ക്ക് 18 ശതമാനം ജി.എസ്.ടിയാണ് ചുമത്തിയിരുന്നത്. സമാന പാക്കറ്റ് ഫുഡുകളായ ബ്രഡ്ഡിനും ചപ്പാത്തിയ്ക്കും അഞ്ച് ശതമാനമാണ് ജി.എസ്.റ്റി.

ഇത് പൊറോട്ടയ്ക്കും ബാധകമാണെന്ന വാദവുമായി മോഡേണ്‍ ഫുഡ് എന്‍റര്‍പ്രൈസസ് നൽകിയ ഹർജി പരിഗണിച്ച സിംഗിൾ ബഞ്ച് പാക്കറ്റ് പൊറോട്ടയ്ക്കും അഞ്ച് ശതമാനം ജി.എസ്.റ്റി മാത്രമെ ഈടാക്കാവൂയെന്ന് ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് ചോദ്യം ചെയ്ത് നൽകിയ അപ്പീലിലാണ് ഡിവിഷൻ ബെഞ്ചിന്‍റെ സ്റ്റേ.

Leave a Comment

Your email address will not be published. Required fields are marked *