Timely news thodupuzha

logo

ഹിറ്റ് സ്ക്വാഡിന് കൊല്ലത്തു നിന്നും പിടിയിലായ പിഎഫ്ഐ പ്രവർത്തകൻ വിവരങ്ങൾ കൈമാറി

ന്യൂഡൽഹി: കൊല്ലത്തെ ബിജെപി – ആർഎസ്എസ് പ്രവർത്തകരുടെ വിവരങ്ങൾ ശേഖരിച്ച് നൽകുവാൻ അവിടെ നിന്നും പിടിയിലായ പിഎഫ്ഐ പ്രവർത്തകന് നിർദേശം കൊടുത്തിരുന്നതായി എൻഐഎ. കൂടൂതലാളുകളെ ഇതിനായി നിയമിച്ചെന്നും എൻഐഎ വൃത്തങ്ങൾ പറയുന്നു. ആർഎസ്എസ് – ബിജെപി പരിപാടിളുടെ നോട്ടീസുകൾ ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തിയെന്നും അന്വേഷണ ഉദ്യോഗസ്ർ വ്യക്തമക്കി.

ഒരു ദേശീയമാധ്യമമാണ് ഇക്കാര്യങ്ങൾ പുറത്തു വിട്ടിരിക്കുന്നത്. കൊല്ലം ജില്ലയിൽ നടക്കുന്ന ആർഎസ്എസ് – ബിജെപി പരിപാടികളുടെ വിവരങ്ങൾ കൈമാറുന്നതിനായി ചുമതലപ്പെടുത്തിയിരുന്ന ഇയാളോട് ചടങ്ങുകളിൽ പങ്കെടുക്കുന്നവരുടെ വിവരങ്ങൾ നൽകുവാനും അവർ ആവശ്യപ്പെട്ടിരുന്നു. ഈ വിവരങ്ങളെല്ലാം ഹിറ്റ് സ്ക്വാഡിന് കൈമാറാനായിരുന്നു നിർദേശം. പിഎഫ്ഐ റിപ്പോർട്ടറായിട്ടാണ് അറസ്റ്റിലായ സാദിഖ് പ്രവർത്തിച്ചതെന്ന് എൻഐഎ അറിയിച്ചിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *