Timely news thodupuzha

logo

ഉയർന്ന പെൻഷനുള്ള അപേക്ഷ നൽകാത്തവർ തുക കെെപ്പറ്റുന്നുണ്ടെങ്കിൽ തിരിച്ച് പിടിക്കും

ന്യൂഡൽഹി: ശമ്പളത്തിന്‌ ആനുപാതികമായി ഉയർന്ന പിഎഫ്‌ പെൻഷൻ നൽകാനുള്ള സുപ്രീംകോടതി വിധി നടപ്പാക്കാൻ ഇപിഎഫ്‌ഒ പുറപ്പെടുവിച്ച വിജ്ഞാപനത്തിൽ വ്യക്തത വരുത്തി പുതിയ സർക്കുലർ. 2014 സെപ്‌തംബർ ഒന്നിനുമുമ്പ് വിരമിച്ചവർക്ക് ഉയർന്ന പെൻഷന് അപേക്ഷിക്കാം എന്ന ഭാഗത്താണ് തിരുത്ത്.

പുതിയ സർക്കുലർ പ്രകാരം 2014 സെപ്‌തംബർ ഒന്നിനുമുമ്പ് വിരമിച്ചവർ നേരത്തേ ഉയർന്ന പെൻഷന് അപേക്ഷിച്ചിട്ടും അത് പരിഗണിച്ചില്ല എങ്കിൽ മാത്രമേ പുതിയ അപേക്ഷ നൽകാവു. അല്ലാത്തവർക്ക് നിലവിൽ അവസരമില്ല. കൂടാതെ, നേരത്തേ ഉയർന്ന പെൻഷനുള്ള അപേക്ഷ നൽകാത്തവർ ഈ തുക കെെപ്പറ്റുന്നുണ്ട് എങ്കിൽ അത് തിരിച്ച് പിടിക്കണം. ഒപ്പം ഇവരെ കുറഞ്ഞ പെൻഷൻ വിഭാഗത്തിലേക്ക് മാറ്റണമെന്നും സർക്കുലറിൽ പറയുന്നു.

Leave a Comment

Your email address will not be published. Required fields are marked *