തൊടുപുഴ: റാവുത്തർ ഫെഡറേഷൻ ഇടുക്കി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വെങ്ങല്ലൂർ യു പി സ്കൂളിൽ നടന്ന ക്വിസ് മത്സരം തൊടുപുഴ എ. ഇ. ഒ. ഷീബ മുഹമ്മദ് ഉൽഘാടനം ചെയ്‌തു. തൊടുപുഴ മുൻസിപ്പൽ ഏരിയയിലെ UP സ്കൂൾ വിദ്യാർത്ഥികൾക്കായിട്ടാണ് പരിപാടി സംഘടിപ്പിച്ചത്.
റാവുത്തർ ഫെഡറേഷൻ ഇടുക്കി ജില്ലാ പ്രസിഡന്റ് വി. എസ് സെയ്ദ് മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. സമാപനയോഗത്തിൽ സ്കൂൾ ഹെഡ് മാസ്റ്റർ ഫിലിപ്പച്ചൻ മുഖ്യപ്രഭാഷണം നടത്തി. ആശംസകൾ നേർന്നുകൊണ്ട് പി.ടി.എ പ്രസിഡണ്ട് ഷിംനാസ്, സ്കൂൾ എസ്.എം.സി ചെയർമാൻ രാജീവ് പുഷ്‌പാങ്കതൻ, മുനിസിപ്പൽ കൗൺസിലർ സജ്മി ഷിംനാസ്, എം.പി.ടി.എ പ്രസിഡന്റ് റംസി റസാഖ് തുടങ്ങിയവർ സംസാരിച്ചു.
വെങ്ങല്ലൂർ യു.പി സ്കൂളിലെ ഹാജറ കെ റസാഖ്, നസ്രിൻ അബ്ബാസ് ടീം ഒന്നാം സമ്മാനവും മുതലക്കോടം എസ് ജി യു പി സ്കൂളിലെ അമീന ഫാത്തിമ, സഞ്ജു എസ് ടീം രണ്ടാം സമ്മാനവും നേടി. തൊടുപുഴ പോലീസ് സർക്കിൾ ഇൻസ്പെക്ടർ ജി.അജയ് കുമാറായിരുന്നു വിജയികൾക്കുള്ള സമ്മാനം വിതരണം ചെയ്തത്. ഇതോടൊപ്പം, ജില്ലയിലെ ഏറ്റവും നല്ല സർക്കാർ യു.പി സ്കൂളിനുള്ള റാവുത്തർ ഫെഡറേഷൻന്റെ പ്രത്യേക ഉപഹാരം വെങ്ങല്ലൂർ യു പി സ്കൂൾ ഹെഡ് മാസ്റ്റർ ഫിലിപ്പച്ചൻ സാറിന് ജില്ലാ പ്രസിഡന്റ് സയ്ദ് മുഹമ്മദ് നൽകി.
റാവുത്തർ ഫെഡറേഷൻ ജില്ലാ വൈസ് പ്രസിഡന്റ് കെ.ഐ. ഷാജി, ജനറൽ സെക്രട്ടറി പി.കെ. മൂസ സ്കൂൾ പി ടി എ അംഗങ്ങൾ അദ്ധ്യായാപകർ, വിദ്യാർത്തികൾ തുടങ്ങിയവർ പങ്കെടുത്തു. റഫീക്ക് പള്ളത്തുപറമ്പിൽ നന്ദിയും രേഖപ്പെടുത്തി.