Timely news thodupuzha

logo

ഭ്രാന്തുള്ളവർ ഗവർണറാകരുതെന്ന് ഭരണഘടന പറഞ്ഞിട്ടില്ലെന്ന് എം സ്വരാജ്

കണ്ണൂര്‍: കേരള ഗവര്‍ണര്‍ക്കെതിരെ വിവാദ പരാമര്‍ശവുമായി സി.പി.എം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം എം സ്വരാജ്. ഭ്രാന്തുള്ളവർക്ക് എം.പിയോ എം.എൽ.എയോ ആകാനാവില്ലെന്ന് ഭരണഘടനയിലുണ്ടെന്നും എന്നാൽ ഭ്രാന്തുള്ളവർ ഗവർണർ ആകരുതെന്ന് ഭരണഘടന പറഞ്ഞിട്ടില്ലെന്നുമായിരുന്നു പരിഹാസം. കണ്ണൂരില്‍ കെ.എസ്.ഇ.ബി ഓഫീസേഴ്‌സ് അസോസിയേഷന്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആരിഫ് മുഹമ്മദ് ഖാൻ ഭാവിയിൽ കേരള ഗവർണറാകുമെന്ന ദീർഘ വീക്ഷണത്തോടെ വകുപ്പ് ഒഴിവാക്കിയതാണോയെന്ന് നമുക്ക് പറയാൻ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *