Timely news thodupuzha

logo

ബംഗാൾ ബിജെപിയുടെ പരാതിയിൽ പ്രതികരിക്കാതെ പശ്ചിമബംഗാൾ ഗവർണർ സിവി ആനന്ദബോസ്

ന്യൂഡൽഹി: തൃണമൂൽ സർക്കാരുമായും ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുമായും കൂടുതൽ അടുക്കുന്നുവെന്ന ബംഗാൾ ബിജെപിയുടെ പരാതിയിൽ പ്രതികരിക്കാതെ പശ്ചിമബംഗാൾ ഗവർണർ സിവി ആനന്ദബോസ്. വിവാദങ്ങളെ കുറിച്ചുള്ള ചോദ്യങ്ങളോട് താൻ മാവിലാക്കാരൻ ആണെന്ന് ആനന്ദബോസ് നൽകിയ മറുപടി. ഒൻപത് വയസുകാരിയിൽ നിന്നാണ് താൻ പഠനം തുടങ്ങുന്നത്.

ഭരത മുനിയിൽ നിന്നാണ് ഭാരതം എന്ന വാക്ക് ഉണ്ടായതെന്നും ഡൽഹിയിൽ വന്നത് പരീക്ഷ പെ ചർച്ചയിൽ പങ്കെടുക്കാനും പുതിയ പുസ്തക പ്രസാധന ആവശ്യത്തിനു വേണ്ടിയാണെന്നും അദ്ദേ​ഹം പറഞ്ഞു. ബംഗാളി ഭാഷ പഠിക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്. വിദ്യാർത്ഥികൾക്ക് തൻ്റെ എളിയ സന്ദേശം നൽകാനും കൂടിയാണ് ഡൽഹിയിൽ എത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Comment

Your email address will not be published. Required fields are marked *