കോട്ടയം: ഗുജറാത്ത് കലാപവുമായിട്ടുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബന്ധം വ്യക്തമാക്കി കൊണ്ടുള്ള ബിബിസി ഡോക്യുമെൻററി, ഇന്ത്യയുടെ പരമാധികാരത്തിനു മേലുള്ള വെല്ലുവിളിയാണെന്ന പരാമാർശം നടത്തിയ ശേഷം കോൺഗ്രസിലെ പദവികളെല്ലാം രാജിവച്ച അനിൽ അൻറണിക്ക് ഉപദേശവുമായി മുതിർന്ന നേതാവ് കെ മുരളീധരൻ രംഗത്ത്. വൈകാരികമായെടുത്ത തീരുമാനം ആണെങ്കിൽ അനിൽ അത് തിരുത്തണം. ബിബിസി കാണിക്കുന്നത് സത്യമാണ്. എ കെ ആൻറണി പ്രസ്ഥാനത്തിന് വേണ്ടി ജീവിതം ഒഴിഞ്ഞുവെച്ച ആളാണ്. അദ്ദേഹത്തെ വേദനിപ്പിക്കുന്ന നടപടികൾ അനിൽ എടുക്കരുത്. അനിൽ ആൻറണി ബിജെപിയിൽ പോകുമെന്ന് കരുതുന്നില്ലെന്നും കെ മുരളീധരൻ പറഞ്ഞു.