Timely news thodupuzha

logo

അഞ്ച് ബാങ്കുകൾക്ക് പിഴ ചുമത്തി ആർ.ബി.ഐ

ന്യൂഡൽഹി: പഞ്ചാബ് നാഷണൽ ബാങ്കിനും(പി.എ.ൻബി) മറ്റ് നാല് ബാങ്കുകൾക്കും വിവിധ നിർദേശങ്ങൾ പാലിക്കാത്തതിന് റിസർവ് ബാങ്ക് ഒഫ് ഇന്ത്യ(ആർ.ബി.ഐ) പിഴ ചുമത്തി.

പി.എൻ.ബിക്ക് 1.31 കോടി രൂപയാണ് പിഴ ചുമത്തിയത്. ഗുജറാത്ത് രാജ്യ കർമ്മചാരി സഹകരണ ബാങ്ക്, രോഹിക സെൻട്രൽ കോ-ഓപ്പറേറ്റീവ് ബാങ്ക് മധുബനി ബിഹാർ, നാഷണൽ കോ-ഓപ്പറേറ്റീവ് ബാങ്ക് മുംബൈ മഹാരാഷ്‌ട്ര, ബാങ്ക് എംപ്ലോയീസ് കോപ്പറേറ്റീവ് ബാങ്ക് പശ്ചിമ ബംഗാൾ എന്നിവയാണ് ആർ.ബി.ഐ പിഴ ചുമത്തിയ മറ്റു നാല് ബാങ്കുകൾ.

വായ്പ, കെവൈസി ചട്ട ലംഘനം മുൻനിർത്തിയാണ് പിഴ. പി.എൻ.ബിയുടെ വിശദീകരണം ആർ.ബി.ഐ തള്ളി. 2022 മാർച്ച് 31ന് ബാങ്കിൻറെ സാമ്പത്തിക സ്ഥിതിയിൽ ആർ.ബി.ഐയുടെ മേൽനോട്ട മൂല്യനിർണ‌യ സമിതി പരിശോധന നടത്തിയിരുന്നു.

ആർ.ബി.ഐ നിർദേശങ്ങൾ പാലിക്കാത്തതിന് പരിശോധനയിലെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ ബാങ്കിന് നോട്ടീസ് നൽകി. നിർദേശങ്ങൾ പാലിക്കുന്നത് പരാജയപ്പെട്ടതിൽ എന്തുകൊണ്ട് പിഴ ചുമത്തരുത് എന്നതിന് കാരണം കാണിക്കാൻ ആർ.ബി.ഐ ആവശ്യപ്പെട്ടിരുന്നു.

നോട്ടീസിനുള്ള പി.എൻ.ബിയുടെ മറുപടിയും നേരിട്ട് ഹാജരായി നൽകിയ വാക്കാലുള്ള വിശദീകരണങ്ങളും പരിഗണിച്ച ശേഷം ബാങ്കിനെതിരായ ആരോപണങ്ങൾ നിലനിൽക്കുന്നതാണെന്ന് കണ്ടെത്തുകയായിരുന്നു.

രണ്ട് സംസ്ഥാന സർക്കാർ ഉടമസ്ഥതയിലുള്ള കോർപ്പറേഷനുകൾക്ക് സബ്സിഡികൾ/റീഫണ്ടുകൾ/റീഇംബേഴ്സ്മെൻറുകൾ എന്നിവ വഴി സർക്കാരിൽ നിന്ന് ലഭിക്കേണ്ട തുകയെ അടിസ്ഥാനമാക്കി പ്രവർത്തന മൂലധന ലോണുകൾ പഞ്ചാബ് നാഷണൽ ബാങ്ക് നൽകിയിരുന്നു.

ഇത് ആർ.ബി.ഐ നിർദേശങ്ങളുടെ ലംഘനമാണെന്നാണ് കണ്ടെത്തൽ. ചില അക്കൗണ്ടുകളിൽ ബിസിനസ് സംബന്ധമായി സമർപ്പിച്ച ഉപയോക്താക്കളുടെ വിലാസങ്ങളും തിരിച്ചറിയുന്നതുമായി ബന്ധപ്പെട്ട രേഖകളും സംരക്ഷിക്കുന്നതിലും പി.എൻ.ബി വീഴ്ച വരുത്തിയിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *