Timely news thodupuzha

സ്വർണ വില ഉയർന്നു

കൊച്ചി: സംസ്ഥാനത്ത് സ്വർണ വിലയിൽ വർധന. ഇന്ന്(11/07/2024) പവന് 160 രൂപ വർധിച്ച് ഒരു പവൻ സ്വർണത്തിൻറെ വില 53,840 രൂപയായി. ഗ്രാമിന് 20 രൂപയാണ് കൂടിയത്. 6730 രൂപയാണ് ഒരു ഗ്രാം സ്വർണത്തിൻറെ ഇന്നത്തെ വില. 54,000വും കടന്ന് മുന്നേറിയ സ്വർണ വില പിന്നീടുള്ള രണ്ട് ദിവസത്തിനിടെ 440 രൂപയുടെ കുറവുണ്ടായ ശേഷം തുടർ‌ച്ചയായി രണ്ട് ദിവസം മാറ്റമില്ലാതെ തുടരുകയായിരുന്നു. മേയ് 20നാണ് 55,120 രൂപയായി ഉയർന്ന് സ്വർണ വില പുതിയ ഉയരം കുറിച്ചത്. ഓഹരി വിപണിയിലെയും അന്താരാഷ്ട്ര വിപണിയിലെയും ചലനങ്ങളാണ് സ്വർണ വിലയിൽ പ്രതിഫലിക്കുന്നത്.

Leave a Comment

Your email address will not be published. Required fields are marked *